Latest News

ഈ ഇരുട്ടിനപ്പുറം തീർച്ചയായും വെളിച്ചമുണ്ടാവും; പ്രത്യാശ പങ്കുവച്ച് സണ്ണി ലിയോൺ

മഴയിൽ മൂടിയ പുറംകാഴ്ചകൾ കണ്ടുനിൽക്കുകയാണ് സണ്ണി ലിയോണും മക്കളും

Sunny Leon, Sunny leon photos, Sunny leon family, സണ്ണി ലിയോൺ, Indian express malayalam, IE malayalam

ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. പോൺ ചിത്രങ്ങളിലൂടെയും പിന്നീട് സിനിമകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രി. ലോക്ക്‌ഡൗൺ കാലത്ത് ഷൂട്ടിംഗ് തിരക്കുകളിൽ നിന്നെല്ലാം അകന്ന് എല്ലാവരെയും പോലെ സാമൂഹിക അകലം പാലിച്ചുകൊണ്ട് വീടിനകത്ത് മക്കൾക്കും ഭർത്താവ് ഡാനിയേൽ വെബ്ബറിനുമൊപ്പം കഴിയുകയാണ് സണ്ണി.

മക്കൾക്കൊപ്പം ജനലരികിൽ നിൽക്കുന്ന സണ്ണിയുടെ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.  “പുറത്ത് മഴയും മൂടികെട്ടിയ അന്തരീക്ഷവുമാണ്, പക്ഷേ എനിക്കുറപ്പുണ്ട് നമ്മൾ വെളിച്ചം കണ്ടെത്തുമെന്ന്,” പ്രത്യാശഭരിതമായ കുറിപ്പും ചിത്രത്തിനൊപ്പം സണ്ണി ലിയോൺ പങ്കുവച്ചിട്ടുണ്ട്.

ലോക്ക്‌ഡൗൺ കാലത്ത് ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരുമായി സംവദിക്കാനും സണ്ണി ലിയോൺ സമയം കണ്ടെത്തിയിരുന്നു. പ്രതിസന്ധികാലഘട്ടത്തെ നമ്മൾ അതിജീവിക്കുമെന്ന സന്ദേശവും പ്രതീക്ഷയും തനിക്കു ചുറ്റുമുള്ളവരിലേക്കും പകർന്നു നൽകാനുള്ള ഒരു പ്ലാറ്റ്ഫോമായി സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുകയാണ് സണ്ണി ലിയോൺ.

ലോക്ക്‌ഡൗൺ കാല ജീവിതത്തിലെ അനുഭവങ്ങളും വർക്ക് ഔട്ട് വിശേഷങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Read more: എത്രയോ പേർക്ക് നീ റോൾ മോഡലാണ്; സണ്ണി ലിയോണിന് പ്രിയതമന്റെ ജന്മദിനാശംസകൾ

മൂന്ന് കുട്ടികളാണ് സണ്ണി ലിയോണ്‍-ഡാനിയല്‍ വെബ്ബര്‍ ദമ്പതിമാര്‍ക്കുള്ളത്. നിഷയാണ് മൂത്തത്. നിഷയെ സണ്ണിയും വെബ്ബറും ചേര്‍ന്ന് ദത്തെടുക്കുകയായിരുന്നു. പിന്നാലെ സരോഗസിയിലൂടെ നോഹ്, അഷര്‍ എന്നി ഇരട്ടക്കുട്ടികളുടേയും അമ്മയും അച്ഛനുമായി ഇരുവരും. നിഷയ്ക്ക് നാല് വയസ്സാണ് പ്രായം. ഇരട്ടക്കുട്ടികളായ നോഹയ്ക്കും ആഷറിനും രണ്ട് വയസ്സ് തികഞ്ഞു.

ഒരു അഭിമുഖത്തില്‍ നിഷയെ വളര്‍ത്തുന്നതിനെ കുറിച്ച് സണ്ണി ലിയോണ്‍ പറഞ്ഞത് ഇങ്ങനെയാണ്
”അവള്‍ രാവിലെ ഏഴുന്നേല്‍ക്കുമ്പോള്‍ ആദ്യം കാണുന്നതും രാത്രി ഉറങ്ങും മുമ്പ് അവസാനമായി കാണുന്നതും ഞങ്ങളെയാണ്. അവളുടെ ഡയപ്പര്‍ മാറ്റുന്നത് ഞങ്ങളാണ്. ഒന്നിരിച്ചിരുന്ന് ടിവി കാണും. ഒരുദിവസം തന്നെ പല തവണയാണ് വെബ്ബര്‍ അവളെ പാര്‍ക്കിലേക്ക് കൊണ്ടു പോകുന്നത്”. താരമെന്ന പ്രവിലേജിനിടയിലും തന്റെ മകളുടെ കാര്യങ്ങള്‍ കണ്ടറിഞ്ഞ് അവളെ വളര്‍ത്തുന്ന അമ്മയായി മാറുകയാണ് സണ്ണി.

സ്വാതന്ത്ര്യമുള്ള വ്യക്തികളായി തന്റെ മക്കള്‍ വളരണമെന്ന് ആഗ്രഹിക്കുന്ന അമ്മയാണ് സണ്ണി ലിയോണ്‍. ”അമേരിക്കയില്‍ എങ്ങനെയാണെന്ന് അറിയാമല്ലോ? നമ്മള്‍ സ്വയം ഭക്ഷണമുണ്ടാക്കും. തുണിയലക്കുന്നതും വീട് നോക്കുന്നതും എല്ലാം സ്വയമാണ്. സഹായത്തിന് ആളുണ്ടെങ്കിലും ഇന്ത്യയിലും ഞങ്ങള്‍ അങ്ങനെയാണ് ജീവിക്കുന്നത്. ഞങ്ങളുടെ മക്കളേയും അങ്ങനെയാണ് വളര്‍ത്തുന്നത്. നിഷയ്ക്ക് സ്വന്തം മുറിയുണ്ട്. അവളുടെ ആ സ്‌പെയ്‌സ് നിഷ ഇഷ്ടപ്പെടുന്നു” സണ്ണി പറയുന്നു.

മക്കള്‍ക്ക് അവരവരുടേതായ വ്യക്തി സ്വാതന്ത്ര്യമുണ്ടെന്ന് വിശ്വസിക്കുന്ന സണ്ണിയും വെബ്ബറും തങ്ങളുടെ മകള്‍ നിഷയെ ദത്തെടുത്തിനെ കുറിച്ച് അവളോട് മറച്ച് വെക്കാന്‍ ആഗ്രഹിക്കുന്നവരല്ല. ”ഈ വസ്തുത അവളോട് പറഞ്ഞേ തീരു. ദത്തെടുക്കലിന്റെ പേപ്പറുകള്‍ മുതല്‍ എല്ലാം അവളെ കാണിക്കും. അവളുടെ അമ്മ അവളെ ഉപേക്ഷിച്ചതല്ലെന്ന് നിഷ അറിയണം. അവരവളെ ഒമ്പത് മാസം വയറ്റില്‍ ചുമന്നതാണ്. ഞാനവളുടെ യഥാര്‍ത്ഥ അമ്മയല്ല. പക്ഷെ അവളുടെ ആത്മവുമായാണ് ഞാന്‍ ബന്ധപ്പെട്ടിരിക്കുന്നത്.” ഒരു അഭിമുഖത്തില്‍ സണ്ണി പറഞ്ഞത് ഇങ്ങനെയായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sunny leon shares photo with kids latest lockdown days

Next Story
ഈ ബന്ധം അവസാനിപ്പിക്കുന്നു; വിവാഹ മോചനം ആവശ്യപ്പെട്ട് നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യNawazuddin Siddiqui, nawazuddin, Nawazuddin Siddiqui wife, Nawazuddin wife, Nawazuddin Siddiqui divorce, Nawazuddin divorce, Nawazuddin Siddiqui case, Nawazuddin case, Nawazuddin siddiqui latest news
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express