ബോളിവുഡിലെ സൂപ്പർസ്റ്റാറുകളേക്കാൾ ആരാധകരുണ്ട് സണ്ണി ലിയോണിന്. താരത്തെ ഒരു നോക്ക് കാണാന്‍ ആഗ്രഹിക്കുന്നവരും കുറവല്ല. സമൂഹമാധ്യമങ്ങളിലൂടെ തന്റെ ജീവിതത്തിലെ ചെറിയ ചെറിയ വിശേഷങ്ങൾ വരെ സണ്ണി ലിയോൺ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. മക്കളുടെ ജന്മദിനവും അവധിക്കാല വിശേഷങ്ങളും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാനുള്ള ഒരു പ്ലാറ്റ്‌ഫോം കൂടിയായാണ് സണ്ണി ലിയോൺ സമൂഹമാധ്യമങ്ങളെ കാണുന്നത്.

ഇപ്പോഴിതാ, ഒരു ഫോട്ടോ ഷൂട്ടിൽ നിന്നുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ്. സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങളിൽ നിറയുന്നത്. താരത്തിന്റെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

സണ്ണിയും ഭർത്താവ് ഡാനിയേൽ വെബ്ബറും ഒക്ടോബർ അവസാനവാരത്തിൽ ദുബായിൽ വെക്കേഷൻ ആഘോഷിച്ച ചിത്രങ്ങളും ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

Read more: ദുബായിൽ അവധിക്കാലം ആഘോഷിച്ച് സണ്ണി ലിയോൺ

2011 ലാണ് മ്യൂസിഷനായ ഡാനിയൽ വെബ്ബറിനെ സണ്ണി വിവാഹം ചെയ്യുന്നത്. 2017 ൽ സണ്ണി ലിയോണും ഡാനിയൽ വെബ്ബറും ചേർന്ന് ​ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുത്തു. ഒരു അനാഥാലയത്തിൽ സണ്ണി ലിയോൺ സന്ദർശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നൽകിയത്. നിഷയെ കൂടാതെ വാടക ഗർഭപാത്രത്തിലൂടെ സ്വന്തമാക്കിയ രണ്ടു ആൺകുട്ടികളും സണ്ണി ലിയോൺ- ഡാനിയൽ വെബ്ബർ ദമ്പതികൾക്കുണ്ട്, അഷർ സിങ് വെബ്ബറും നോഹ സിങ് വെബ്ബറും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook