യുവാക്കൾക്ക് സണ്ണി ലിയോൺ എന്നും പ്രിയങ്കരിയാണ്. രാജ്യമൊട്ടാകെ താരത്തിന് കോടിക്കണക്കിന് ആരാധകരുണ്ട്. കേരളത്തിലും സണ്ണിയുടെ ആരാധകർക്ക് കുറവില്ല. ഇന്ന് കൊച്ചിയിലെത്തിയ സണ്ണിയെ കാണാൻ എത്തിയതും ആയിരങ്ങൾ. ആരാധകരെയും അവരുടെ സ്നേഹവും കണ്ട സണ്ണി ലിയോൺ തന്റെ കണ്ണുകളെ വിശ്വസിക്കാനാവാതെ മുഖം പൊത്തിപ്പിടിച്ചു.

സ്മാര്‍ട്ട്ഫോണ്‍ വിപണന ശൃംഖലയുടെ  ഷോറൂം ഉദ്ഘാടനത്തിനാണ് താരം കൊച്ചിയിലെത്തിയത്. രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ താരത്തെ ഒരു നോക്കു കാണാൻ വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഉദ്ഘാടനവേദിയിലും മണിക്കൂറുകൾക്കു മുൻപേ ആയിരങ്ങൾ താരത്തെ കാണാനായി കാത്തിരുന്നു.

താരം എത്തുന്നതിനു മുൻപായി ഉദ്ഘാടനവേദിയിൽ പൊലീസ് ലാത്തിച്ചാർജും ഉണ്ടായി. 11 മണിയോടെ താരം ഉദ്ഘാടനവേദിയില്‍ എത്തുമെന്ന് അറിയിച്ചെങ്കിലും 12.30 ഓടെയാണ് എത്തിയത്. പറഞ്ഞസമയം കഴിഞ്ഞിട്ടും താരത്തെ കാണാതിരുന്നതോടെ ആരാധകര്‍ വേദിയ്ക്കരികില്‍ ബഹളം കൂട്ടി. തുടർന്നാണ് പൊലീസ് ലാത്തി പ്രയോഗിച്ചത്.

ഇതിനെല്ലാം ഇടയിൽ ശരിക്കും പണികിട്ടിയത് പരിപാടിയുടെ അവതാരക രഞ്ജിനി ഹരിദാസിനാണ്. സണ്ണി ലിയോന്‍ വരാന്‍ വൈകിയതിന്റെ ദേഷ്യം ആരാധകര്‍ തീര്‍ത്തത് അവതാരക രഞ്ജിനി ഹരിദാസിനോടായിരുന്നു. സണ്ണി വരാന്‍ വൈകിയ ഓരോ നിമിഷവും ഫെയ്‌സ്ബുക്കിലും നേരിട്ടും രഞ്ജിനിക്ക് ചീത്തവിളി കിട്ടി.

രഞ്ജിനി ഹരിദാസിനെ ആ സ്‌റ്റേജില്‍ നിന്ന് ഇറക്കിവിടാന്‍ വരെ ചിലര്‍ ആഹ്വാനം ചെയ്തു. എന്നാല്‍ സണ്ണി ലിയോണ്‍ വരാന്‍ വൈകിയതിന് രഞ്ജിന് ഹരിദാസ് എന്തു ചെയ്തുവെന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. അതേസമയം സണ്ണി വരാന്‍ വൈകിയ ഓരോ നിമിഷവും സദസിനെ ബോറടിപ്പിക്കാതെ നിര്‍ത്തിയത് രഞ്ജിനി ഹരിദാസിന്റെ അവതാരക മികവാണെന്ന് പറയാതെ വയ്യ.

sunny leone, sunny kochi

ആരാധകരുടെ വലിയ കൂട്ടത്തിനിടയിലൂടെ 12.30 ഓടെ സണ്ണി വേദിയിലെത്തി. വേദിക്കു ചുറ്റിലും ലവ് യൂ സണ്ണി എന്ന വിളികൾ ഉയർന്നുകേൾക്കുന്നുണ്ടായിരുന്നു. തന്റെ സ്നേഹം ചുരുങ്ങിയ വാക്കുകളിലൂടെ സണ്ണി ആരാധകരോട് പറഞ്ഞു.

തുടർന്ന് അവതാരകയായ രഞ്ജിനി ഹരിദാസ് ആരാധകരോട് വീ ലവ് സണ്ണി എന്നു പറയാൻ ആവശ്യപ്പെട്ടു. പിന്നെ ഒരാരവമായിരുന്നു. കടലുപോലെ ‘വീ ലവ് സണ്ണി’ എന്ന വിളി ഉയർന്നു. ഇതു വിശ്വസിക്കാനാവാതെ സണ്ണിക്ക് തന്റെ കാതുകളും കണ്ണുകളും പൊത്തിപ്പിടിക്കേണ്ടി വന്നു.

 

sunny leone, sunny kochi

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook