Latest News
‘യെദ്യൂരപ്പ മികച്ച പ്രവർത്തനം കാഴ്ചവച്ചു;’ കർണാടക സർക്കാരിലെ നേതൃമാറ്റ സാധ്യത തള്ളി ജെ പി നദ്ദ
മഴ തുടരും; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം
അനായാസം പി.വി. സിന്ധു; റോവിങ്ങില്‍ അപ്രതീക്ഷിത കുതിപ്പ്
കൊടകരയില്‍ നഷ്ടപ്പെട്ട പണം ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിട്ട് കൊണ്ടു വന്നത്; ധര്‍മ്മരാജന്റെ മൊഴി പുറത്ത്
രാജ്യത്ത് പ്രതിദിന കേസുകള്‍ 50,000 കടക്കരുത്; കേന്ദ്രത്തിന് വിദഗ്ധ സമിതിയുടെ നിര്‍ദേശം
39,742 പുതിയ കേസുകള്‍; 46 ശതമാനവും കേരളത്തില്‍

ഷഹബാസിന്റെ മനോഹരമായ ശബ്ദത്തിൽ ‘ഹലാൽ ലൗ സ്റ്റോറി’യിലെ ആദ്യ ഗാനമെത്തി

മുഹ്സിൻ പരാരിയാണ് വരികൾ, ഗാനത്തിന് ഈണം പകർന്നതും ഷഹബാസ് തന്നെ

Halal Love Story, Halal Love Story release, Halal Love Story release date, Halal Love Story amazon prime video, Zakariya, Indrajith, Joju George, Grace Antony, Parvathy Thiruvothu, Soubin Shahir, Sharafudheen, ഹലാൽ ലവ് സ്റ്റോറി, Indian express malayalam, IE malayalam

സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഹലാൽ ലൗ സ്റ്റോറി’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. ഷഹബാസ് അമന്റെ ശബ്ദത്തിൽ ‘സുന്ദരനായവനേ’ എന്ന മനോഹരഗാനത്തിന്റെ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. മുഹ്സിൻ പരാരിയാണ് വരികൾ, ഗാനത്തിന് ഈണം പകർന്നതും ഷഹബാസ് തന്നെ.

ഒക്ടോബർ 15ന് ആമസോൺ പ്രൈമിലാണ് ചിത്രം റിലീസിനെത്തുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, ജോജു ജോർജ്, സൗബിൻ ഷാഹിർ, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

Read More: ‘ഹലാൽ ലൗ സ്റ്റോറി’ റിലീസ് ഒക്ടോബർ 15ന്

പപ്പായ ഫിലിംസിന്റെ ബാനറിൽ ആഷിക് അബു, ഹർഷദ് അലി, ജെസ്ന ആഷിം എന്നിവർ ചേർന്നാണ് ‘ഹലാൽ ലൗ സ്റ്റോറി’ നിർമ്മിച്ചത്. ഇന്ത്യയിലും മറ്റു 200 ലധികം രാജ്യങ്ങളിലെയും പ്രൈം അംഗങ്ങൾക്ക്, 2020 ഒക്ടോബർ 15 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം സ്ട്രീം ചെയ്യാൻ കഴിയും.

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിനുശേഷം സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഹലാൽ ലൗ സ്റ്റോറി’യിൽ അതിഥി താരമായാണ് പാർവതി എത്തുന്നത്.

Read More: സക്കരിയയുടെ ‘ഹലാൽ ലൗ സ്റ്റോറി’യിൽ അതിഥി താരമായി പാർവതിയും

സിനിമയ്ക്കുള്ളിലെ സിനിമയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് റിപ്പോർട്ട്. സക്കരിയയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജയ് മേനോന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബിജിബാലും ഷഹബാസ് അമനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

അദിതി റാവു ഹൈദാരിയും ജയസൂര്യയും നായകരായ ‘സൂഫിയും സുജാതയും’, ഫഹദ് ഫാസിൽ ചിത്രം ‘സീ യു സൂൺ’ എന്നിവയുടെ വിജയകരമായ ചിത്രത്തിന് ശേഷം ആമസോണിൽ റിലീസ് ചെയ്യുന്ന ചിത്രമാണ് ‘ഹലാൽ ലൗ സ്റ്റോറി’.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sundaranaayavane video song halal love story shahabaz aman

Next Story
എല്ലാകാര്യങ്ങളും തടിവയ്ക്കുന്നതുപോലെ എളുപ്പമായിരുന്നെങ്കിൽ; ചിത്രങ്ങൾ പങ്കുവച്ച് ഭാവനBhavana, ഭാവന, Bhavana New Photos, ഭാവനയുടെ പുതിയ ഫോട്ടോസ്, Bhavana Photo Viral, ഭാവന
The moderation of comments is automated and not cleared manually by malayalam.indianexpress.com