scorecardresearch

മുരുഗദോസിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയെന്ന് സണ്‍പിക്‌ചേഴ്‌സ്; 'സര്‍ക്കാര്‍' വിവാദത്തില്‍ നാടകീയ സംഭവങ്ങള്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ആരോപിച്ചാണ് തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെ 'സര്‍ക്കാരി'നെതിരെ തിരിഞ്ഞിരിക്കുന്നത്

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ആരോപിച്ചാണ് തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെ 'സര്‍ക്കാരി'നെതിരെ തിരിഞ്ഞിരിക്കുന്നത്

author-image
WebDesk
New Update
Thalapathy Vijay-starrer Sarkar director AR Murugadoss accused of plagiarism

Thalapathy Vijay-starrer Sarkar director AR Murugadoss accused of plagiarism

വിജയ് ചിത്രം 'സര്‍ക്കാരി'നെതിരെ എഐഎഡിഎംകെ പ്രവര്‍ത്തകരുടെ പ്രതിഷേധം കനക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ നാടകീയ സംഭവങ്ങളാണ് ഇന്നലെ രാത്രി അരങ്ങേറിയത്. ചിത്രത്തിന്റെ സംവിധായകനെ തേടി പൊലീസ് എത്തിയെന്ന വെളിപ്പെടുത്തലുമായി നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.

Advertisment

സംവിധായകന്‍ എ.ആര്‍.മുരുഗദോസിന്റെ വീട്ടില്‍ പൊലീസ് എത്തിയിരിക്കുന്നെന്നും അദ്ദേഹത്തിന്റെ അറസ്റ്റാണ് ലക്ഷ്യമെന്നും ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ട്വീറ്റ് ചെയ്യുകയായിരുന്നു. 'ബ്രേക്കിങ് ന്യൂസ്' എന്ന മുഖവുരയോടെയുള്ള ഈ ട്വീറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ ഒട്ടേറെപ്പേര്‍ ഷെയര്‍ ചെയ്തു. പിന്നാലെ സര്‍ക്കാരിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. തമിഴ്‌സിനിമാ താരങ്ങളുടെ സംഘടനയുടെ പ്രസിഡന്റായ വിശാലും സൂപ്പര്‍താരം രജനീകാന്തും 'സര്‍ക്കാരിന്' പിന്തുണയുമായെത്തി.

ചിത്രം സെന്‍സര്‍ ബോര്‍ഡ് കാണുകയും പ്രദര്‍ശനാനുമതി നല്‍കിയതാണെന്നും പിന്നെന്തിനാണ് പ്രതിഷേധമെന്നായിരുന്നു വിശാലിന്റെ ട്വീറ്റ്. പ്രതിഷേധങ്ങള്‍ അനാവശ്യമാണെന്നായിരുന്നു രജനീകാന്തും അഭിപ്രായപ്പെട്ടത്. ചിത്രത്തേയും നിര്‍മ്മാതാക്കളേയും അപമാനിക്കുന്നതാണ് നടപടിയെന്നും രജനീകാന്ത് പറഞ്ഞു. എന്നാല്‍ ട്വീറ്റ് സണ്‍ പിക്ചേഴ്സ് സിനിമയുടെ പബ്ലിസിറ്റിക്കുവേണ്ടി ചെയ്യുന്നതാണെന്നും ട്വീറ്റ് വസ്തുതാവിരുദ്ധമാണെന്നും ട്വിറ്ററില്‍ തന്നെ ആക്ഷേപമുയര്‍ന്നു.

Advertisment

തന്‍റെ വീട്ടില്‍ പൊലീസ് എത്തിയതും മടങ്ങി പോയെന്നും മുരുഗദോസും ട്വീറ്റ് ചെയ്തിരുന്നു. താന്‍ വീട്ടിലില്ലായിരുന്നുവെന്നും അതുകൊണ്ടാണ് വീട്ടില്‍ നിന്നും പൊലീസ് മടങ്ങിയതെന്നും മുരുഗദോസ് ട്വീറ്റില്‍ പറയുന്നു. മുരുഗദോസിന് പിന്തുണയുമായി കമല്‍ഹാസനും രംഗത്തെത്തിയിരുന്നു.

എ.ആര്‍.മുരുഗദോസിന്റെ മാനേജരോട് തങ്ങള്‍ സംസാരിച്ചുവെന്നും പൊലീസ് എത്തിയിരിക്കുന്നത് അദ്ദേഹത്തിന്റെ സംരക്ഷണത്തിനായാണെന്ന് അറിയിച്ചുവെന്നും ദി ന്യൂസ് മിനിറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുകയായിരുന്നു. വിരുഗമ്പാക്കം പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും ദി ന്യൂസ് മിനിറ്റ് പറയുന്നു. ട്വിറ്ററില്‍ എതിര്‍വാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ വിശദീകരണവുമായി സണ്‍ പിക്ചേഴ്സ് വീണ്ടുമെത്തി. പൊലീസ് മുരുഗദോസിന്റെ വീട്ടിലെത്തി അദ്ദേഹത്തെ അന്വേഷിച്ചുവെന്നും അവിടെ ഇല്ലായിരുന്നതിനാല്‍ തിരിച്ചു പോയെന്നുമായിരുന്നു ട്വീറ്റ്.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ആരോപിച്ചാണ് തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെ 'സര്‍ക്കാരി'നെതിരെ തിരിഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ സര്‍ക്കാര്‍ കൊണ്ടുവന്ന ചില പദ്ധതികളെ ചിത്രം പരിഹസിക്കുന്നുണ്ടെന്നും എഐഎഡിഎംകെ നേതാക്കള്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ചിത്രത്തിലെ വിവാദ രംഗത്തില്‍ മാറ്റം വരുത്താമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ അവതരിപ്പിക്കുന്ന കോമളവല്ലി എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട വിവാദ ഡയലോഗ് മ്യൂട്ട് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ യഥാര്‍ത്ഥ പേരാണ് കോമളവല്ലി എന്നത്.  Read in English

Aiadmk Tamilnadu Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: