പ്രശസ്​ത ബം​ഗാ​ളി ന​ടി സു​മി​ത സ​ന്യാ​ൽ അന്തരിച്ചു

അമിതാഭ് ബച്ചനും രാജേഷ് ഖന്നയും താരങ്ങളായ ആനന്ദ് എന്ന സിനിമയിലടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്

കൊ​ൽ​ക്ക​ത്ത: പ്രശസ്​ത ബം​ഗാ​ളി ന​ടി സു​മി​ത സ​ന്യാ​ൽ (71) നി​ര്യാ​ത​യാ​യി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം കൊല്‍ക്കത്തയിലെ സ്വവസതിയിലാണ് സുമിത്ര അന്ത്യശ്വാസം വലിച്ചത്. അമിതാഭ് ബച്ചനും രാജേഷ് ഖന്നയും താരങ്ങളായ ആനന്ദ് എന്ന സിനിമയിലടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ആനന്ദില്‍ അമിതാഭ് ബച്ചനൊപ്പം

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അടക്കം നിരവധി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മഞ്ജുള സന്യാള്‍ എന്നായിരുന്നു സുമിത്രയുടെ ആദ്യകാല പേര്. ഡാര്‍ജിലിംഗില്‍ ജനിച്ച സുമിത അമ്പതോളം ബംഗാളി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഗുഡ്ഢി, മിലി, ആശിര്‍വാദ്, മേരെ അപ്നെ എന്നീ ബോളിവുഡ് ചിത്രങ്ങളിലും സുമിത അഭിനയിച്ചിട്ടുണ്ട്.

ദിലീപ് കുമാര്‍ നായകനായ സഗിന മഹാതോ എന്ന ബംഗാളി ചിത്രത്തിലും ബിശ്വജിത്, സന്ധ്യ റോയ് എന്നിവരോടൊപ്പം കുഹേലി എന്ന ബംഗാളി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ചിത്രസംയോജകനായ സുബോദ് റോയ് ആണ് ഭര്‍ത്താവ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sumita sanyal amitabh bachchans anand heroine dies at

Next Story
കൂടെ അഭിനയിച്ച നായികമാരെ മെത്തകളോട് ഉപമിച്ച ടൈഗർ ഷെറോഫ് വിവാദത്തിൽTiger Sheroff
The moderation of comments is automated and not cleared manually by malayalam.indianexpress.com