scorecardresearch

അമ്പതാം പിറന്നാൾ ആഘോഷമാക്കി സുകന്യ; വീഡിയോ

സിനിമ തീമിലൊരുക്കിയ കേക്കായിരുന്നു പിറന്നാൾ ആഘോഷത്തിന്റെ പ്രധാന ആകർഷണം

അമ്പതാം പിറന്നാൾ ആഘോഷമാക്കി സുകന്യ; വീഡിയോ

ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന നായികയാണ് സുകന്യ. മലയാളത്തിനു പുറമെ തമിഴ്, കന്നട, തെലുങ്ക് ഭാഷാചിത്രങ്ങളിലും സുകന്യ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയായിരുന്നു സുകന്യ തന്റെ ജന്മദിനം ആഘോഷിച്ചത്.

സുകന്യയുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഓർമ്മിപ്പിക്കുന്നതായിരുന്നു പിറന്നാൾ കേക്ക്. ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി ഷെയർ ചെയ്തിരിക്കുകയാണ് താരം.

സാഗരം സാക്ഷി, തൂവൽകൊട്ടാരം, ചന്ദ്രലേഖ, അമ്മ അമ്മായിയമ്മ, ഇന്നത്തെ ചിന്താവിഷയം എന്നിവയൊക്കെ സുകന്യയുടെ ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sukanya birthday celebrations photos

Best of Express