scorecardresearch

ഏറെ പ്രിയപ്പെട്ടൊരു നിമിഷമെന്ന് താരം, കൂടെ ആര് എന്ന് ആരാധകർ

തിരിഞ്ഞു നില്‍ക്കുമ്പോള്‍ പകര്‍ത്തിയ ചിത്രത്തില്‍ കൂടെ നില്‍ക്കുന്നതാരാണെന്നാണ് കമന്റുകള്‍

തിരിഞ്ഞു നില്‍ക്കുമ്പോള്‍ പകര്‍ത്തിയ ചിത്രത്തില്‍ കൂടെ നില്‍ക്കുന്നതാരാണെന്നാണ് കമന്റുകള്‍

author-image
Entertainment Desk
New Update
ഏറെ പ്രിയപ്പെട്ടൊരു നിമിഷമെന്ന് താരം, കൂടെ ആര് എന്ന് ആരാധകർ

മലയാളം ഉള്‍പ്പടെ തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം അഭിനയമുദ്ര പതിപ്പിച്ച നടിയാണ്‌ സുഹാസിനി. പിന്നീട് സംവിധാന രംഗത്തും സാന്നിധ്യം അറിയിച്ചു.സോഷ്യല്‍ മീഡിയയില്‍ സജീവമായ സുഹാസിനി പ്രിയപ്പെട്ടവര്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. നടനും ചെറിയച്ഛനുമായ കമലഹാസനൊപ്പം സുഹാസിനി ഷെയര്‍ ചെയ്ത ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. തിരിഞ്ഞു നില്‍ക്കുന്നപ്പോള്‍ പകര്‍ത്തിയ ചിത്രത്തില്‍ കൂടെ നില്‍ക്കുന്നതാരാണെന്നാണ് കമന്റുകള്‍. താരങ്ങളായ ഖുശ്ബു, റഹ്‌മാന്‍ തുടങ്ങിയവരും ചിത്രത്തിനു താഴെ കമന്റു ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ സംവിധായകന്‍ മണിരത്‌നത്തിനെയും ആരാധകര്‍ കണ്ടുപിടിച്ചിട്ടുണ്ട്.

Advertisment

തന്റെ ജീവിതത്തിന് ദിശാബോധം നൽകുകയും എന്നും പിന്തുണയേകുകയും ചെയ്തത് ചെറിയച്ഛനാണെന്നു സുഹാസിനി ഇതിനു മുന്‍പ് പറഞ്ഞിട്ടുണ്ട്.“നിങ്ങൾ ​ഇല്ലെങ്കിൽ സിനിമാ ഇൻഡസ്ട്രിയിൽ ഞാനില്ല. എന്നെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിട്ട് സിനിമ ടെക്നിക്കലായി പഠിക്കാൻ നിർബന്ധിച്ചത്, അതിനു ഫീസ് കൊടുത്തത് എല്ലാം നിങ്ങളാണ്,” കമൽ തന്റെ ജീവിതത്തിന്റെ ദിശ മാറ്റിയതിനെക്കുറിച്ച് കുറിച്ച് സുഹാസിനി ഓര്‍ത്തു. ചെന്നൈ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ ക്യാമറ വിദ്യാര്‍ഥിനിയായിരുന്നു സുഹാസിനി ഹാസന്‍. പഠനത്തെ തുടര്‍ന്ന് ഛായാഗ്രാഹകന്‍ അശോക്‌ കുമാറിന്റെ സഹായായി ചേര്‍ന്ന സുഹാസിനിയെ മഹേന്ദ്രന്‍ ‘നെഞ്ചത്തെ കിള്ളാതെ’ എന്ന തന്റെ ചിത്രത്തിലേക്ക് കാസറ്റ്‌ ചെയ്യുകയായിരുന്നു.

“എനിക്കും സഹോദരിമാർക്കും വളരെ ചെറുപ്പത്തിൽ സ്വയം പര്യാപ്തത നേടേണ്ടതിന്റെയും സ്വയം സുരക്ഷ ഉറപ്പുവരുത്തേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് പറഞ്ഞു തന്നതും നിങ്ങളാണ് കമല്‍,” സുഹാസിനി പറഞ്ഞു.

Advertisment

'പെണ്‍,' എന്ന ടെലിസീരീസ്, 'ഇന്ദിര' എന്ന ചലച്ചിത്രം എന്നിവയാണ് സുഹാസിനിയുടെ ശ്രദ്ധേയമായ സംവിധാന വര്‍ക്കുകള്‍.ഇപ്പോള്‍ ഭര്‍ത്താവും സംവിധായകനുമായ മണിരത്നത്തിനൊപ്പം 'മദ്രാസ്‌ ടാക്കീസ്' എന്ന നിര്‍മ്മാണക്കമ്പനി നടത്തിവരുന്നു. അദ്ദേഹത്തിന്റെ അനേകം ചിത്രങ്ങളില്‍ എഴുത്തുകാരിയായും സംഭാഷണരചയിതാവായും സഹകരിക്കാറുള്ള സുഹാസിനി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാമൂഹ്യസേവന രംഗത്തും ഫിലിം ഫെസ്റ്റിവല്‍ രംഗത്തും സജീവയാണ്.

Kamal Haasan Suhasini Maniratnam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: