Latest News

മമ്മുക്കയില്ലായിരുന്നെങ്കിൽ ആദ്യ മലയാളചിത്രം തന്നെ മുടങ്ങിയേനെ; സുഹാസിനി

അന്ന് ഇരുപതുകളുടെ തുടക്കത്തില്‍ നില്‍ക്കുന്ന സുഹാസിനിയ്ക്ക് ആ വേഷം നന്നായി ചെയ്യാന്‍ സാധിക്കുമോ എന്ന് പത്മരാജന്‍ സംശയിച്ചിരുന്നതായും അദ്ദേഹത്തിന്റെ ധൈര്യം പകര്‍ന്നത് മമ്മൂട്ടിയായിരുന്നു എന്നും സുഹാസിനി അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

മമ്മൂട്ടി, Mammootty, സുഹാസിനി, Suhasini, koodevide, koodevide movie, koodevide full movie, koodevide songs

തന്റെ ആദ്യ മലയാള ചിത്രമായ ‘കൂടെവിടെ’യില്‍ നിന്നും താന്‍ ഒഴിവാക്കപ്പെടുമായിരുന്നു എന്നും അത് തടഞ്ഞത് മമ്മൂട്ടിയായിരുന്നു എന്നും നടിയും സംവിധായികയുമായ സുഹാസിനി മണിരത്നം. 1983ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി, സുഹാസിനി, റഹ്മാന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. ആലീസ് എന്ന സ്കൂള്‍ ടീച്ചറായി സുഹാസിനി എത്തിയപ്പോള്‍ അവരുടെ പ്രിയ ശിഷ്യന്റെ കഥാപാത്രത്തിലാണ് റഹ്മാന്‍ എത്തിയത്. റഹ്മാന്റെ ആദ്യ ചിത്രമാണ് ‘കൂടെവിടെ.’ ‘നെഞ്ചത്തൈ കിള്ളാതെ’ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ സുഹാസിനിയുടെ ആദ്യ മലയാള ചിത്രവും. സുഹാസിനിയുടെ കാമുകന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിച്ചത്.

ആലീസിന്റെ സ്കൂളിലേക്ക് പുതിയതായി എത്തുന്ന കുട്ടിയുമായി അവര്‍ക്കുണ്ടാകുന്ന ഹൃദയബന്ധവും അതില്‍ കാമുകന്‍ സംശയാലുവാകുന്നതുമാണ് കഥാപരിസരം. ടീനേജ്കാരനായ കുട്ടി അധ്യാപികയില്‍ കാണുന്നത് അവന്റെ അമ്മയെ തന്നെയാണ്. അന്ന് ഇരുപതുകളുടെ തുടക്കത്തില്‍ നില്‍ക്കുന്ന സുഹാസിനിയ്ക്ക് ആ വേഷം നന്നായി ചെയ്യാന്‍ സാധിക്കുമോ എന്ന് പത്മരാജന്‍ സംശയിച്ചിരുന്നതായും അദ്ദേഹത്തിന്റെ ധൈര്യം പകര്‍ന്നത് മമ്മൂട്ടിയായിരുന്നു എന്നും സുഹാസിനി അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

“ഒരു സ്കര്‍ട്ടും ടോപ്പും ഒക്കെ ഇട്ടിട്ടാണ് ആദ്യ ദിവസം ഞാന്‍ ‘കൂടെവിടെ’ ലൊക്കേഷനില്‍ ചെല്ലുന്നത്. എന്നെക്കണ്ടപ്പോള്‍ തന്നെ പത്മരാജന്‍ സാറിനു സംശയമായി, ഒരു മെച്ചുവ്യര്‍ ആയ കഥാപാത്രത്തെ എനിക്ക് അവതരിപ്പിക്കാന്‍ സാധിക്കുമോ എന്ന്. ഈ കുട്ടി ശരിയാവില്ല, തിരികെ പറഞ്ഞു വിടാം എന്ന് അദ്ദേഹം തീരുമാനിച്ചു. അപ്പോള്‍ മമ്മുക്ക ഇടപെട്ടു പറഞ്ഞുവത്രേ, ‘അത് ചെയ്യരുത്. കമലഹാസന്റെ മരുമകളാണ്. ഒന്ന് രണ്ടു ദിവസം ശ്രമിച്ചു നോക്കട്ടെ, എന്നിട്ട് തീരുമാനിക്കനുന്നതാണ് ശരി,’ എന്ന്.

മമ്മൂട്ടിയുടെ വാക്കുകള്‍ കേട്ട് അങ്ങനെ ഒരു ശ്രമം നടത്താന്‍ തുനിഞ്ഞ പത്മരാജന് ആദ്യ ദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ സുഹാസിനിയുടെ അഭിനയം ബോധ്യപ്പെടുകയും ചെയ്തു. ഈ വിവരം തന്നോട് മറ്റൊരു അവസരത്തില്‍ പറഞ്ഞത് മമ്മുക്ക തന്നെയായിരുന്നു എന്നും സുഹാസിനി ഓര്‍മ്മിച്ചു.

 

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ജോഡികളാണ് മമ്മൂട്ടിയും സുഹാസിനിയും. ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന ചിത്രത്തിലെ നീനയേയും വിനയനേയും മലയാളികള്‍ ഇന്നും നെഞ്ചോടു ചേര്‍ത്തു നിര്‍ത്തിയിട്ടുണ്ട്. ‘കൂടെവിടെ,’ ‘അക്ഷരങ്ങള്‍,’ ‘എന്റെ ഉപാസന,’ ‘പ്രണാമം,’ ‘രാക്കുയിലിന്‍ രാഗസദസില്‍,’ ‘കഥ ഇതു വരെ,’ ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ തുടങ്ങി ഇരുവരും അഭിനയിച്ച് അനശ്വരമാക്കിയ ചിത്രങ്ങളും കഥാപാത്രങ്ങളും നിരവധിയാണ്.

Read Here: Happy Birthday Mammootty: വാപ്പച്ചിക്ക് മുത്തമേകി ദുൽഖർ, കേക്ക് മുറിച്ച് മമ്മൂട്ടി; പിറന്നാൾ ആഘോഷചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Suhasini remembers koodevide days with mammootty padmarajan

Next Story
എളുപ്പമല്ല ആ മാറ്റം: ജാന്മണി ദാസ്Jaanmani das, jaanmoni das, jaanmoni, jaanmanii makeup artist, makeup artist, make up
The moderation of comments is automated and not cleared manually by malayalam.indianexpress.com