Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

അവന്റെ ക്വാറന്റയിന്‍ ദിനങ്ങൾ കഴിയാറായി; സന്തോഷം പങ്കുവച്ച് സുഹാസിനി

വളരെ സന്തോഷത്തിലാണ് നന്ദൻ. ധാരാളം ചീസ് ഒക്കെയിട്ട് ഞാനവനേറെ പ്രിയപ്പെട്ട പാസ്ത ഉണ്ടാക്കി കൊടുത്തു ഇന്ന്

suhasini maniratnam

തന്റെ മകൻ സെൽഫ് ക്വാറന്റയിനിൽ ആണെന്ന വാർത്ത നടി സുഹാസിനി തന്നെയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സുഹാസിനിയുടേയും സംവിധായകൻ മണിരത്നത്തിന്റേയും മകൻ നന്ദൻ മാർച്ച് 18ന് ലണ്ടനിൽ നിന്നും മടങ്ങിയെത്തിയ ഉടനെ പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നിട്ടും സർക്കാരിന്റേയും ആരോഗ്യ പ്രവർത്തകരുടേയും നിർദേശങ്ങൾ പാലിച്ചുകൊണ്ട് ഐസലേഷനിൽ പോവുകയായിരുന്നു.

Read more: ലോക്ക്ഡൗൺ ദിനങ്ങളിൽ ഹൃത്വിക്കിനൊപ്പമുളള സൂസേന്റെ ജീവിതം

മകന്റെ ക്വാറന്റയിൻ ദിനങ്ങൾ അവസാനിക്കാൻ പോവുന്ന സന്തോഷത്തിലാണ് സുഹാസിനി ഇപ്പോൾ. “വളരെ സന്തോഷത്തിലാണ് നന്ദൻ. ധാരാളം ചീസ് ഒക്കെയിട്ട് അവനേറെ പ്രിയപ്പെട്ട പാസ്ത ഞാനുണ്ടാക്കി കൊടുത്തു. അവന്റെ സെൽഫ് ക്വാറന്റയിൻ ഉടനെ തന്നെ അവസാനിക്കും. അവൻ തനിച്ചല്ല, തന്റെ പുസ്തക കൂമ്പാരത്തിനൊപ്പമാണ്, കൂട്ടിന് നായക്കുട്ടി ഷെല്ലിയും,” മകന്റെ ചിത്രം പങ്കുവച്ചുകൊണ്ട് സുഹാസിനി.

“ഞങ്ങളുടെ മകൻ നന്ദൻ 18 ന് രാവിലെ ലണ്ടനിൽ നിന്ന് മടങ്ങിയെത്തി. രോഗലക്ഷണങ്ങളൊന്നുമില്ല, പക്ഷേ സ്വയം ഐസൊലേഷനിലാകാൻ തീരുമാനിച്ചു. ഇന്ന് അഞ്ചാം ദിവസം ആണ്. ഞാൻ അവനെ ഒരു ഗ്ലാസ് വിൻഡോയിലൂടെ കാണുകയും ഫോണിൽ സംസാരിക്കുകയും ചെയ്യുന്നു. ഭക്ഷണവും വസ്ത്രവും അകലെ നിന്ന് വയ്ക്കുന്നു. അവൻ ഉപയോഗിച്ച വസ്ത്രങ്ങൾ ഞങ്ങൾ തിളച്ച വെള്ളവും ഡെറ്റോളും ഉപയോഗിച്ച് വൃത്തിയായി കഴുകുന്നു. അവന് വൈറസ് ഇല്ലെന്ന് ഓർക്കുക, പക്ഷേ അവൻ യൂറോപ്പിൽ യാത്ര ചെയ്തിട്ടുണ്ട്. നമുക്കെല്ലാവർക്കും വൈറസ് ഉള്ളതുപോലെ പെരുമാറേണ്ടതുണ്ട്. ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരാൻ അത് ആവശ്യമാണ്,” മാർച്ച് 22 ന് മകന്റെ ചിത്രം പങ്കുവച്ച് കൊണ്ട് സുഹാസിനി കുറിച്ചതിങ്ങനെ.

Read more: ആ ഗ്ലാസിനപ്പുറം ഐസൊലേഷനിൽ കഴിയുന്നത് എന്റെ മകനാണ്: സുഹാസിനി

സുഹാസിനിയുടെ കുറിപ്പ് ഏറെ ശ്രദ്ധ നേടുകയും ഉത്തരവാദിത്വബോധത്തോടെ ഐസൊലേഷനിലാകാൻ തീരുമാനിക്കുകയും ചെയ്ത നന്ദനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്തായാലും 14 ദിവസത്തെ ക്വാറന്റയിൻ ജീവിതം കഴിഞ്ഞ് മകൻ സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് സുഹാസിനി എന്ന അമ്മ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Suhasini maniratnams son in isolation self quarantine to finish soon

Next Story
കോവിഡ് കാലത്തെ പ്രണയം; പ്രണയാതുരരായി പ്രിയങ്കയും നിക്കുംpriyanka chopra, nick jonas, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com