/indian-express-malayalam/media/media_files/uploads/2021/08/Suhasini-Maniratnam-turns-Sixty-stars-wish-happy-birthday-fi.jpg)
Suhasini Maniratnam turns Sixty, Friends & Family Wish Happy Birthday
തെന്നിന്ത്യന്‍ താരവും സംവിധായികയുമായ സുഹാസിനിയ്ക്ക് അറുപത് വയസ്സ് തികയുകാണ് ഇന്ന്. ഈയവസരത്തില്‍ കുടുംബാഗങ്ങളും സുഹൃത്തുക്കളും സുഹാസിനിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
'പ്രിയപ്പെട്ട സുഹൃത്തും സഹോദരിയുമായ ഹാസിനിയ്ക്ക് ഈ പ്രത്യേക അവസരത്തില്‍ അനേകം ആശംസകള്‍ നേരുന്നു. മനോഹരമായ ഒരു ദിനവും വര്‍ഷവും ആശംസിക്കുന്നു. നീ ഞങ്ങളെ എന്നും പ്രചോദിപ്പിക്കുന്നു. നമ്മുടെ സുഹൃദ്ബന്ധത്തെ ഞാന്‍ ഏറ്റവും വിലമതിക്കുന്നു. ലവ് യൂ,' നടിയും സുഹാസിനിയുടെ സുഹൃത്തുമായ പൂര്‍ണിമ ഭാഗ്യരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സുഹാസിനിയും തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. അച്ഛന്‍ ചാരുഹാസനൊപ്പമുള്ള ചിത്രവും സഹോദരിമാരായ സുഭാഷിണി, നന്ദിനി എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും അവര്‍ ഈയവസരത്തില്‍ പങ്കു വച്ചിട്ടുണ്ട്. 'വികാരനിര്‍ഭരമായ ഈ ചിത്രം ഷെയര്‍ ചെയ്യാതെയെങ്ങനെ?' എന്ന അടിക്കുറിപ്പോടെയാണ് അച്ഛനുമായുള്ള ചിത്രം താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. സുഹാസിനി നേതൃത്വം നല്‍കുന്ന എന്‍ ജി ഓ ആയ 'നാം ഫൌണ്ടേഷനിലെ ജീവനക്കാരുമൊപ്പമുള്ള ചിത്രങ്ങളുമുണ്ട്.
1961 ഓഗസ്റ്റ് 15 നു പരമകുടി എന്ന ഗ്രാമത്തില്‍ ജനിച്ച സുഹാസിനി, ചെറുപ്രായത്തില്‍ തന്നെ അച്ഛന്റെ സഹോദരന്‍ കമല്‍ഹാസനൊപ്പം മദിരാശിയില്‍ എത്തുകയും അവിടെ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമാട്ടോഗ്രാഫി പഠിക്കാന്‍ ചേരുകയും ചെയ്തു. തുടര്‍ന്ന് ക്യാമറ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചു വരവേയാണ് അഭിനയതിലെക്കുള്ള വഴി തുറക്കുന്നത്. മഹേന്ദ്രന്‍ സംവിധാനം ചെയ്ത 'നെഞ്ചത്തൈ കിള്ളാതെ' ആണ് സുഹാസിനിയുടെ ആദ്യ ചിത്രം. മലയാളം ഉള്‍പ്പടെ തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം അഭിനയമുദ്ര പതിപ്പിച്ച സുഹാസിനി പിന്നീട് സംവിധാന രംഗത്തേക്കും കടന്നു. 'പെണ്‍,' എന്ന ടെലിസീരീസ്, 'ഇന്ദിര' എന്ന ചലച്ചിത്രം എന്നിവയാണ് ശ്രദ്ധേയമായ വര്‍ക്കുകള്‍. ഇപ്പോള്‍ ഭര്‍ത്താവും സംവിധായകനുമായ മണിരത്നത്തിനൊപ്പം 'മദ്രാസ് ടാക്കീസ്' എന്ന നിര്‍മ്മാണക്കമ്പനി നടത്തിവരുന്നു. അദ്ദേഹത്തിന്റെ അനേകം ചിത്രങ്ങളില്‍ എഴുത്തുകാരിയായും സംഭാഷണരചയിതാവായും സഹകരിക്കാറുള്ള സുഹാസിനി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാമൂഹ്യസേവന രംഗത്തും ഫിലിം ഫെസ്റ്റിവല്‍ രംഗത്തും സജീവയാണ്.
Read Here: ക്യാമറ അസിസ്റ്റന്റ് നായികയായ കഥ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us