സംസ്ഥാന ചലച്ചിത്രപുരസ്കാരം; സുഹാസിനി ജൂറി ചെയർപേഴ്സൺ

അവാർഡ് നിർണയത്തിന് ദ്വിതല സംവിധാനം ഏർപ്പെടുത്തി നിയമാവലി പരിഷ്കരിച്ചിരുന്നതിനെ തുടർന്ന് വരുന്ന ആദ്യത്തെ അവാർഡ് നിർണയമാണിത്

kerala state awards, Suhasini Maniratnam, kerala state awards 2020, Kerala State Film Awards, Fahadh Faasil, Prithviraj, Suraj Venjaramoodu, Indrans, Jayasurya, Biju Menon, Anna Ben, Nimisha Sajayan

തിരുവനന്തപുരം: 2020ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ കമ്മറ്റിയിൽ നടിയും സംവിധായികയുമായ സുഹാസിനി മണിരത്നവും. സുഹാസിനിയാണ് ജൂറി ചെയർപേഴ്സൺ. സംവിധായകൻ ഭദ്രൻ, കന്നഡ സംവിധായകൻ പി.ശേഷാദ്രി എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷർ.

ദേശീയ ചലച്ചിത്രപുരസ്കാര മാതൃകയിൽ രണ്ട് തരം ജൂറികളാണ് ഇത്തവണ അവാർഡ് വിലയിരുത്തുന്നത്. അവാർഡിനായി സമർപ്പിച്ച എൻട്രികളുടെ എണ്ണം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ വിധിനിർണയ സമിതിയ്ക്ക് ദ്വിതല സംവിധാനം ഏർപ്പെടുത്തി നിയമാവലി പരിഷ്കരിച്ചിരുന്നതിനെ തുടർന്ന് വരുന്ന ആദ്യത്തെ അവാർഡ് നിർണയമാണിത്.

പ്രാഥമിക ജൂറിയിൽ എട്ട് അംഗങ്ങളും അന്തിമ ജൂറിയിൽ ഏഴ് അംഗങ്ങളുമാണുള്ളത്. എഡിറ്റർ സുരേഷ് പൈ, ഗാനരചയിതാവ് മധു വാസുദേവൻ, നിരൂപകൻ ഇ.പി. രാജഗോപാലൻ, ഛായാഗ്രാഹകൻ ഷെഹ്‍നാദ് ജലാൽ, എഴുത്തുകാരി രേഖാ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവർത്തി എന്നിവരാണ് പ്രാഥമിക വിധിനിർണയസമിതിയിലെ അംഗങ്ങൾ. ഛായാഗ്രാഹകൻ സി.കെ. മുരളീധരൻ, സംഗീത സംവിധായകൻ മോഹൻ സിതാര, സൗണ്ട് ഡിസൈനർ ഹരികുമാർ മാധവൻ നായർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ. ശശിധരൻ എന്നിവർ അന്തിമജൂറിയിലെ അംഗങ്ങളാണ്. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് ഇരുസമിതികളുടെും മെമ്പർ സെക്രട്ടറിയായി പ്രവർത്തിക്കും.

നിരൂപകൻ ഡോ. പി.കെ. രാജശേഖരനാണ് രചനാവിഭാഗം ജൂറിയുടെ ചെയർമാൻ. ചലച്ചിത്ര നിരൂപകരായ ഡോ. മുരളീധരൻ തറയിൽ, ഡോ. ബിന്ദുമേനോൻ, സി. അജോയ് (മെമ്പർ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ.

നാലു കുട്ടികളുടെ ചിത്രങ്ങൾ ഉൾപ്പെടെ 80 ചിത്രങ്ങളാണ് 2020ലെ കേരള സ്റ്റേറ്റ് ഫിലിം അവാർഡിനായി മത്സരിക്കുന്നത്. ഒക്ടോബർ രണ്ടാം വാരത്തോടെ അവാർഡ് പ്രഖ്യാപനമുണ്ടാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Suhasini maniratnam to head the jury of kerala state film awards

Next Story
സുപ്രിയയെ ചേർത്തുപിടിച്ച് പൃഥ്വി; ആഡംബര വാഹനം സ്വന്തമാക്കി താരംprithviraj, supriya, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com