scorecardresearch
Latest News

പ്രിയപ്പെട്ടവർക്കൊപ്പം പൊങ്കൽ ആഘോഷമാക്കി സുഹാസിനി; ചിത്രങ്ങൾ

പൊങ്കൽ ആഘോഷ ചിത്രങ്ങളുമായി സുഹാസിനി

പ്രിയപ്പെട്ടവർക്കൊപ്പം പൊങ്കൽ ആഘോഷമാക്കി സുഹാസിനി; ചിത്രങ്ങൾ

സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയുടെ സാങ്കേതിക മേഖലയില്‍ എത്തി, അവിടെ നിന്നും അഭിനയത്തിലേക്കും, മണിരത്നവുമായുള്ള വിവാഹത്തിനു ശേഷം തിരക്കഥ-സംവിധാന രംഗത്തേക്കും ചുവടു വച്ച താരമാണ് സുഹാസിനി. അനേകം സിനിമകളില്‍ നായികയായി വേഷമിട്ട സുഹാസിനി തെന്നിന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ നായികമാരില്‍ ഒരാളാണ്. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പടെ നേടിയ സുഹാസിനിയോട് മലയാളികൾക്കും ഒരു പ്രത്യേക സ്നേഹമുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ സുഹാസിനി സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. തമിഴ്‌നാടിന്റെ പരമ്പരാഗത ഉത്സവമായ പൊങ്കലിന്റെ ആഘോഷ ചിത്രങ്ങൾ ഷെയർ ചെയ്‌തിരിക്കുകയാണ് സുഹാസിനി.

പ്രിയപ്പെട്ടവർക്കൊപ്പം പൊങ്കൽ ഉണ്ടാക്കുന്ന സുഹാസിനിയെ ചിത്രങ്ങളിൽ കാണാം. ആരാധകർക്ക് പൊങ്കൽ ആശംസകളറിയിച്ചിട്ടുണ്ട് സുഹാസിനി. കുടുംബത്തിനൊപ്പമുള്ള പൊങ്കൽ ആഘോഷമാക്കൂയെന്നും ആരാധകർ കമന്റിലൂടെ പറയുന്നുണ്ട്.

മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ ഒരുക്കുമ്പോൾ സുഹാസിനിയും പൂർണ പിന്തുണ നൽകി കൊണ്ട് കൂടെയുണ്ടായിരുന്നു.വലിയ താരനിര നിറഞ്ഞ ചിത്രത്തിന്റെ ആദ്യ ഭാഗം വൻ വിജയമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിൽ 28 ന് തിയേറ്ററുകളിലെത്തും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Suhasini maniratnam shares photo of pongal celebration