scorecardresearch

കണ്ണിലെ കുരു മാറുന്നേയില്ല, അത് മറയ്ക്കാനാണീ കണ്ണട: സുഹാസിനി

സുഹാസിനി ഷെയർ ചെയ്ത പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

കണ്ണിലെ കുരു മാറുന്നേയില്ല, അത് മറയ്ക്കാനാണീ കണ്ണട: സുഹാസിനി

സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയുടെ സാങ്കേതിക മേഖലയില്‍ എത്തി, അവിടെ നിന്നും അഭിനയത്തിലേക്കും, മണിരത്നവുമായുള്ള വിവാഹത്തിനു ശേഷം തിരക്കഥ-സംവിധാന രംഗത്തേക്കും ചുവടു വച്ച താരമാണ് സുഹാസിനി. അനേകം സിനിമകളില്‍ നായികയായി വേഷമിട്ട സുഹാസിനി തെന്നിന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ നായികമാരില്‍ ഒരാളാണ്. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പടെ നേടിയ സുഹാസിനിയോട് മലയാളികൾക്കും ഒരു പ്രത്യേക സ്നേഹമുണ്ട്.

സോഷ്യൽ മീഡിയയിലും ഏറെ ആക്ടീവാണ് സുഹാസിനി. ജീവിതത്തിലെ ചെറിയ ചെറിയ വിശേഷങ്ങളും ഏറ്റവും പുതിയ ചിത്രങ്ങളുമൊക്കെ സുഹാസിനി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്.

സുഹാസിനി ഷെയർ ചെയ്ത പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. “ഒടിവിനെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന എന്റെ അച്ഛനെ സന്തോഷിപ്പിക്കാൻ നന്നായി വസ്ത്രം ധരിച്ചു പോവുന്നു. എന്റെ ഇടത് കണ്ണിലെ വലിയ കുരു (Stye) മറയ്ക്കാനാണ് കണ്ണട, അതെന്നെ വിട്ടുപോകാൻ വിസമ്മതിക്കുന്നു,” സുഹാസിനി പറയുന്നു.

ആശുപത്രിയിൽ നിന്നുള്ള അച്ഛനമ്മമാരുടെ ചിത്രവും സുഹാസിനി ഷെയർ ചെയ്തിട്ടുണ്ട്. ആശുപത്രി കിടക്കയിലും മുടങ്ങാതെ പത്രം വായിക്കുകയാണ് അച്ഛൻ ചാരുഹാസൻ. ബൈസ്റ്റാൻഡറായിരിക്കുന്ന അമ്മയും പത്രം വായനയുടെ തിരക്കിലാണ്.

“എന്റെ മാതാപിതാക്കൾ എല്ലാ ദിവസവും പത്രം വായിക്കുന്നു. അച്ഛൻ കട്ടിലിൽ കിടക്കുമ്പോഴും. നാം വായന ഒരിക്കലും ഉപേക്ഷിക്കരുത്,” സുഹാസിനി കുറിക്കുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Suhasini maniratnam shares her parents latest photo