scorecardresearch

വെന്റിലേറ്ററിലിട്ടാൽ പ്ലഗ് ഞാൻ ഊരിക്കളയുമെന്ന് അംബിക, ആശുപത്രിയിൽ കൈപിടിച്ചിരിക്കാമെന്ന് മോഹൻ; എന്റെ സുഹൃത്തുക്കൾ കിടിലമാണെന്ന് സുഹാസിനി

സുഹൃത്തുക്കളെല്ലാവരും ജീവിതാവസാനം വരെ ഒന്നിച്ചുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സുഹാസിനി പറഞ്ഞു

സുഹൃത്തുക്കളെല്ലാവരും ജീവിതാവസാനം വരെ ഒന്നിച്ചുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സുഹാസിനി പറഞ്ഞു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Suhasini| Mohan| Ambika

പ്രമുഖ താരങ്ങളായ സുഹാസിനി, മോഹൻ, അംബിക എന്നിവർ,(Image: Entertainment Desk/IE Malayalam)

സുഹൃത്തുക്കളെ എന്നും തന്റെ ജീവിതത്തോട് ചേർത്തു നിർത്തുന്ന താരമാണ് സുഹാസിനി. സോഷ്യൽ മീഡിയയിൽ സജീവമായ താരം സുഹൃത്തുകൾക്കൊപ്പമുള്ള ധാരാളം ചിത്രങ്ങളും പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സുഹൃദ് വലയത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് സുഹാസിനി.

Advertisment

എൺപതു കാലഘട്ടത്തിലെ താരങ്ങളൊന്നിച്ച് എല്ലാ വർഷവും സുഹാസിനിയുടെ നേതൃത്വത്തിൽ ഒരു യൂണിയൻ സംഘടിപ്പിക്കാറുണ്ട്. എങ്ങനെയാണ് ഇതെല്ലാം സാധ്യമാകുന്നതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സുഹാസിനി. നടിയും തന്റെ അടുത്ത സുഹൃത്തുമായ ലിസ്സിയുടെ ആശയമായിരുന്നതെന്നാണ് സുഹാസിനി പറയുന്നത്.

"മൈക്കിൾ ജാക്സൺ അന്തരിച്ച സമയത്താണ് ലിസ്സി പറഞ്ഞത്. ഒരു കലാകാരൻ കൂടി പോയി, അദ്ദേഹത്തിന്റെ കൂടെ സ്വന്തക്കാരെന്ന് പറയാൻ ആരുമില്ലെന്നും ലിസ്സി അപ്പോൾ ഓർത്തു പറഞ്ഞു. അങ്ങനെ നമ്മളെല്ലാവരും ഒന്നിച്ച് എപ്പോഴും ഉണ്ടാകണമെന്ന് അവർ പറഞ്ഞു. അതൊരു ആശയം മാത്രമായിരുന്നു പിന്നീട് ഒരു വികാരമായി മാറിയത് രണ്ടു മൂന്ന് വർഷങ്ങൾക്ക് ശേഷമാണ്," സുഹാസിനി പറയുന്നു.

Advertisment

ഇതിനിടയിൽ സുഹൃത്തുകൾക്കിടയിൽ നടന്ന രസകരമായ മുഹൂർത്തങ്ങളും സുഹാസിനി പങ്കുവച്ചു. താൻ ആശുപത്രിയിൽ കിടക്കുമ്പോൾ മോഹൻ കൈപിടിച്ചിരിക്കാമെന്ന് പറഞ്ഞപ്പാൾ വെന്റിലേറ്ററിൽ ഇട്ടാൽ പ്ലഗ് ഞാൻ ഊരിക്കളയും എന്നായിരുന്നു അംബികയുടെ പ്രൊമിസെന്ന് പൊട്ടിച്ചിരിച്ച് കൊണ്ട് സുഹാസിനി പറഞ്ഞു.

"എവിടെ പോകുമ്പോഴും ഞങ്ങൾ ഒന്നിച്ചാണ്. ഒരു വിവാഹത്തിന് പോയാലും പട പോലെയായിരിക്കും ഞങ്ങളെത്തുക," സുഹാസിനി കൂട്ടിച്ചേർത്തു.

കുറച്ച് ദിവസങ്ങൾക്കു മുൻപ് സുമലതയുടെ മകന്റ് വിവാഹത്തിനെത്തിയ താരങ്ങളുടെ ചിത്രങ്ങളും വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. താരങ്ങളായ മേനക, രാധിക, നാദിയ മൊയ്തു, മീന, പൂർണിമ, സുഹാസിനി, ലിസി എന്നിവരെല്ലാം ചടങ്ങിനെത്തി. വിവാഹ പാർട്ടിക്കിടെ യുവനടൻ യഷിനൊപ്പം നൃത്തം ചെയ്യുന്ന രമ്യ കൃഷ്ണന്റെ വീഡിയോയായും ശ്രദ്ധ നേടിയിരുന്നു.

Suhasini Maniratnam Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: