/indian-express-malayalam/media/media_files/uploads/2023/10/Suhasini-Aishwarya.jpg)
താരത്തേക്കാള്‍ ഇഷ്ടം ഐശ്വര്യ എന്ന വ്യക്തിയെ; സുഹാസിനി
നടിയും സംവിധായികയും പ്രശസ്ത ചലച്ചിത്രകാരന്‍ മണിരത്നത്തിന്‍റെ ഭാര്യയുമായ സുഹാസിനി മണിരത്നത്തിന് തന്‍റെ ഭർത്താവിനൊപ്പം പ്രവർത്തിച്ചിട്ടുള്ള എല്ലാ നടീനടന്മാരെയും അടുത്തറിയാം. അടുത്തിടെ, അഭിനേതാക്കളായ ഐശ്വര്യ റായ് ബച്ചൻ, അരവിന്ദ് സ്വാമി, ആർ മാധവൻ, അഭിഷേക് ബച്ചൻ എന്നിവരെക്കുറിച്ച് അവർ സംസാരിച്ചു. അവര്‍ ഓരോരുത്തരും തങ്ങളുടെ കരിയറിൽ മുന്നോട്ട് പോകുന്നത് കാണുമ്പോൾ ഏറെ സന്തോഷമാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആധുനിക നഴ്‌സിംഗിന്‍റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിനോട് നടി ഐശ്വര്യയെ താരതമ്യപ്പെടുത്തി സംസാരിച്ച സുഹാസിനി, തനിക്ക് ചുറ്റും സുഖമില്ലാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ ഒരാളെ നോക്കുന്നത് ഐശ്വര്യയായിരിക്കും എന്നും പറഞ്ഞു.
'ഐശ്വര്യയെ കാണുമ്പോൾ എനിക്ക് ശരിക്കും സന്തോഷം തോന്നുന്നു. എനിക്ക് ഐശ്വര്യയെ ഒരു വ്യക്തിയായി അറിയാം, നിങ്ങൾ എല്ലാവരും അവരെ ഒരു സുന്ദരിയായോ മറ്റോ കണ്ടേക്കാം, പക്ഷേ ഞാൻ അവരെ ഒരു വ്യക്തിയായി കാണുന്നു. പൊതുജനങ്ങൾ കാണാത്ത/അറിയാത്ത എത്രയോ ഗുണങ്ങൾ അവര്‍ക്കുണ്ട്. ഉദാഹരണത്തിന്, നിങ്ങൾക്ക് അസുഖം വന്നാൽ, ആദ്യം വന്ന് നിങ്ങളെ നോക്കുന്നത് ഐശ്വര്യയായിരിക്കും. നിങ്ങള്‍ എന്ത് കഴിക്കണം എന്നതിനെക്കുറിച്ച് ഉപദേശിക്കും. ഫ്ലോറൻസ് നൈറ്റിംഗേൽ എന്നൊക്കെ പറയുന്ന പോലെ ഒരാളാണ് ഐശ്വര്യ റായ്,' സുഹാസിനി എബിപി ന്യൂസിനോട് പറഞ്ഞു.
'റോജ,' 'ബോംബെ' തുടങ്ങിയ ചിത്രങ്ങളിൽ മണിരത്‌നത്തിനൊപ്പം പ്രവർത്തിച്ച അരവിന്ദ് സ്വാമിയെ 'ബ്രില്ല്യന്റ്' എന്ന് വിശേഷിപ്പിച്ച് സുഹാസിനി പറഞ്ഞു, 'ഒറ്റ നോട്ടത്തില്‍ തന്നെ ഒരു നൂറ് കാര്യങ്ങൾ ഓർമ്മിക്കാന്‍ പറ്റുന്ന ആളാണ്.' നടൻ ആർ മാധവൻ ഒരിക്കൽ ഇന്ത്യയ്ക്ക് വേണ്ടി ബാസ്‌ക്കറ്റ് ബോൾ കളിച്ചിരുന്നുവെന്നും അതിനാലാണ് മകൻ വേദാന്തിനെ നീന്തൽ ചാമ്പ്യനായി കാണുമ്പോൾ താൻ അത്ഭുതപ്പെടാത്തതെന്നും സുഹാസിനി വെളിപ്പെടുത്തി. 'അത് ജീനുകളിൽ ഉണ്ട്,' സുഹാസിനി പറഞ്ഞു.
'അദ്ദേഹത്തെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ചീഫ് ആയി കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. പുതുതായി വിവാഹിതനായി ചെന്നൈയിൽ താമസിക്കാന്‍ എത്തിയപ്പോള്‍ മാധവന്‍റെ ജിപിഎസ് ആയിരുന്നു ഞാന്‍. അദ്ദേഹം എന്നെ വിളിച്ച് ചോദിക്കാറുണ്ടായിരുന്നു, ‘മാം, ഞാൻ പാർക്ക് ഷെറാട്ടണിന് പുറത്തുള്ള റോഡിൽ കുടുങ്ങിയിരിക്കുകയാണ്, ഞാൻ ഏത് വഴിയാണ് പോകേണ്ടത്?’മാധവനൊക്കെ ജീവിതത്തില്‍ വലിയ ഉന്നതങ്ങളില്‍ എത്തുന്നത് കാണുമ്പോള്‍ കാണാൻ മനോഹരമാണ്. അത് പോലെ തന്നെ അഭിഷേക് ബച്ചനും.
ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ) സൊസൈറ്റിയുടെ പ്രസിഡന്റായും ഗവേണിംഗ് കൗൺസിൽ ചെയർപേഴ്‌സണായും മാധവനെ അടുത്തിടെ നിയമിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.