മൂന്നു മലയാളി പുരുഷന്മാരും ഫെമിനിസം പറയുന്ന തമിഴത്തിയും; ഓർമ്മകൾ പങ്കിട്ട് സുഹാസിനി

ഞങ്ങളുടെ ചർച്ചകൾ പതിവായി വഴക്കിൽ ആണ് അവസാനിക്കുക, വിരുദ്ധ അഭിപ്രായങ്ങളുള്ള ഈ മൂന്ന് മലയാളി പുരുഷന്മാരുമായി ഇനി സംസാരിക്കില്ലെന്ന് ഞാനെന്ന തമിഴത്തി എല്ലായ്‌പ്പോഴും ശപഥം ചെയ്യും

suhasini, suhasini dennis joseph friendship

സംവിധായകനും തിരക്കഥാകൃത്തുമായ ഡെന്നീസ് ജോസഫുമൊത്തുള്ള ഓർമകൾ പങ്കിട്ട് നടി സുഹാസിനി. ഡെന്നീസും പ്രിയദർശനും താനുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചാണ് സുഹാസിനിയുടെ കുറിപ്പ്.

“പ്രിയനും ഡെന്നീസ് ജോസഫും ദിനേഷ് ബാബുവും ആയിരുന്നു എന്റെ ഇരുപതുകളിലെ ആത്മസുഹൃത്തുക്കൾ. ഞങ്ങൾ പബ്ബിലോ ഡിസ്കോ ബാറുകളിലോ പോയിരുന്നില്ല, പക്ഷേ പതിവായി എന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കണ്ടുമുട്ടും. ഷൂട്ടിംഗിന്റെ ഇടവേളകളിൽ സിനിമയെ കുറിച്ച് ചർച്ച ചെയ്യും.”

പ്രിയൻ അക്കാലത്ത് മലയാളത്തിൽ ചെറിയ ബഡ്ജറ്റിലുള്ള കോമഡി സിനിമകൾ ചെയ്യുകയാണ്, കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ തിരക്കഥാകൃത്തായിരുന്നു ഡെന്നീസ് അന്ന്, ദിനേഷ് ആവട്ടെ തമിഴ് സിനിമയിലെ പ്രശസ്തനായ സിനിമോട്ടോഗ്രാഫർ. ഒരു നടിയെന്ന രീതിയിൽ ലഭിക്കുന്ന ഓരോ വീട്ടമ്മ വേഷങ്ങളിലും ഫെമിനിസം കൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നു ഞാനന്ന്.

ഞങ്ങളുടെ സംഭാഷണങ്ങൾ എപ്പോഴും ഒരു പുതിയ കഥയിൽ നിന്നും തുടങ്ങും, പിന്നീടത് തമിഴ്, മലയാളം, ഇംഗ്ലീഷ് സിനിമകളെ കുറിച്ചുള്ള ഗഹനമായ ചർച്ചകളായി മാറും, അതിനിടയിൽ ഒരുപാട് ചായകളും സിഗരറ്റ് പാക്കുകളും കടന്നുപോവും (അവർ മൂന്നുപേരും അതിഭീകര ചെയിൻ സ്മോക്കേഴ്സ് ആയിരുന്നു.)

“ഞങ്ങളുടെ ചർച്ചകൾ പതിവായി വഴക്കിൽ ആണ് അവസാനിക്കുക, വിരുദ്ധ അഭിപ്രായങ്ങളുള്ള ഈ മൂന്ന് മലയാളി പുരുഷന്മാരുമായി ഇനി സംസാരിക്കില്ലെന്ന് ഞാനെന്ന തമിഴത്തി എല്ലായ്‌പ്പോഴും ശപഥം ചെയ്യും. എല്ലാ വാദങ്ങളിലും ഞാൻ പരാജയപ്പെടും, പ്രത്യേകിച്ചും പ്രിയനോട്. പക്ഷേ എപ്പോഴും മുറി വിട്ട് പോവുമ്പോൾ ഞാൻ പ്രിയനോടു പറയാൻ മറക്കില്ല, “കാത്തിരുന്നൂ കാണൂ. ഞാനെന്റെ ആദ്യത്തെ മികച്ച ക്ലാസിക് ചിത്രം നിർമ്മിക്കും, അതു കണ്ട് എന്നെ അഭിനന്ദിക്കാനായി നിങ്ങൾ പ്രിവ്യൂ തിയേറ്ററിനു വെളിയിൽ കാത്തിരിക്കും, അപ്പോൾ ഞാൻ മഹാമനസ്കതയോടെ പറയും, നിങ്ങളുടെ മണ്ടൻ ചർച്ചകൾക്കിടയിലും ഞാനൊരു ക്ലാസിക് സിനിമ ഉണ്ടാക്കിയെന്ന്, ” സുഹാസിനി കുറിക്കുന്നു.

Read more: ഓര്‍മ്മകളുടെ റീല്‍ തിരിയുമ്പോള്‍; ഡെന്നിസ് ജോസഫ്‌, ഓര്‍മ്മ ചിത്രങ്ങള്‍

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Suhasini maniratnam remembering dennis joseph suhasini maniratnam

Next Story
എന്തു കൊണ്ട് ഗൗരിയമ്മ?; അച്ഛന്റെ മറുപടി ഓർത്ത് നിഖിലNikhila Vimal, Nikhila Vimal Gouri Amma
The moderation of comments is automated and not cleared manually by malayalam.indianexpress.com