സഖികളിൽ സുന്ദരി? ശ്രദ്ധ നേടി നായികമാരുടെ ചിത്രം

സുഹാസിനിയുടെ സെൽഫിയ്ക്ക് പോസ്റ്റ് ചെയ്യുകയാണ് കൂട്ടുകാരികൾ

Suhasini Maniratnam, Poornima bhagyaraj, Radhika Sarathkumar, Khushbu, Suhasini Khushbu friendship photos, സുഹാസിനി, പൂർണിമ, രാധിക, ഖുശ്ബു

സൗത്തിന്ത്യയുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളും എയ്റ്റീസ് കൂട്ടായ്മയിലെ അംഗങ്ങളുമാണ്, സുഹാസിനി, ഖുശ്ബു, രാധിക ശരത്കുമാർ, പൂർണിമ ഭാഗ്യരാജ് എന്നിവർ. നാലുപേരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ ആരാധകർ ആഘോഷമാക്കുന്നത്. സൈമ അവാർഡ് നൈറ്റിനിടയിൽ നിന്നുള്ളതാണ് ചിത്രം. സുഹാസിനിയുടെ സെൽഫിയ്ക്ക് പോസ് ചെയ്യുകയാണ് ഖുശ്ബുവും രാധികയും പൂർണിമയും.

ഏറെ നാളുകൾക്ക് ശേഷം ഒരു അവാർഡ് വേദിയിൽ ഒത്തുകൂടിയതിന്റെ സന്തോഷത്തിലാണ് ഈ കൂട്ടുകാർ.

എൺപതുകളിൽ തെന്നിന്ത്യൻ സിനിമയുടെ സ്പന്ദനമായിരുന്ന താരങ്ങളുടെ കൂട്ടായ്മയായ എയ്റ്റീസ് ക്ലബ്ബ് അഥവാ എവർഗ്രീൻ ക്ലബ്ബ് ’80’ലെ സജീവ അംഗങ്ങളാണ് സുഹാസിനിയും പൂർണിമയും ഖുശ്ബുവുമെല്ലാം. സിനിമയ്ക്ക് പുറത്തും ശക്തമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇവരെല്ലാം. പരസ്പരമുള്ള സൗഹൃദത്തെ കുറിച്ച് ഇവർ പലപ്പോഴും വാചാലരാവാറുണ്ട്. വീണു കിട്ടുന്ന സമയങ്ങളിൽ എല്ലാം ഈ ചങ്ങാതിമാർ ഒത്തുകൂടുകയും ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

Read more: ദാസിന്റെ പാട്ടു കേട്ട്, കൂട്ടുകാരികൾക്കൊപ്പം ഒരു യാത്ര

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Suhasini maniratnam poornima bhagyaraj radhika sarathkumar khushbu friendship photos

Next Story
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിൽ നഗ്മയ്ക്ക് ശബ്ദം നൽകിയ നായിക ആരെന്നറിയുമോ?Sreekrishnapurathe Nakshathrathilakkam, Sreekrishnapurathe Nakshathrathilakkam Nagma, Saritha, സരിത, നടി സരിത, Saritha actor, mukesh, malayalam actor saritha
The moderation of comments is automated and not cleared manually by malayalam.indianexpress.com