കേരളത്തിലും തമിഴ്നാടിലുമെല്ലാം കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടിയിരിക്കുകയാണ്. താരങ്ങളും വീടുകളിൽ കുടുംബത്തോടൊപ്പം ചെലവഴിക്കുകയാണ് ലോക്ക്ഡൗൺ കാലം. നടി സുഹാസിനി ഷെയർ ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ലോക്ക്ഡൗൺ കാലം കൃഷിയിൽ മുഴുകിയും ജൈവകൃഷിയ്ക്ക് പ്രാധാന്യം നൽകിയും ചെലവഴിക്കുകയാണ് താരം. തന്റെ ടെറസ് ഗാർഡനിൽ നിന്നും വിളവെടുക്കുന്നതിന്റെ വീഡിയോ ആണ് സുഹാസിനി പങ്കു വയ്ക്കുന്നത്.
ഹൈഡ്രോപൊണിക് ഗാർഡനിൽ വിളഞ്ഞ വലിയൊരു കുക്കുമ്പറും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നുണ്ട് സുഹാസിനി.
Read more: നാരങ്ങയും സപ്പോട്ടയും ഓറഞ്ചും കായ്ക്കുന്ന തന്റെ ടെറസ് ഗാർഡൻ പരിചയപ്പെടുത്തി നടി സീത; വീഡിയോ
തന്മാത്ര, നോട്ട്ബുക്ക്, വിനോദയാത്ര, മൈ ബോസ്, ചാർലി, ഊഴം എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയായ താരം സീതയുടെ ടെറസ് ഗാർഡനും അടുത്തിടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു. സീതയുടെ ചെന്നൈ വീട്ടിലെ മട്ടുപ്പാവിലാണ് ഈ കൃഷിത്തോട്ടം.
ചെടികളും പൂക്കളും മാത്രമല്ല സീതയുടെ റൂഫ് ടോപ്പ് ഗാർഡനിലെ താമസക്കാർ. തക്കാളി, വെണ്ട, ബീൻസ്, ചീര, മത്തൻ, പച്ചമുളക്, മഞ്ഞൾ, ഇഞ്ചി, വാഴ, നാരകം, സപ്പോട്ട, പപ്പായ, ഓറഞ്ച്, സ്റ്റാർ ഫ്രൂട്ട്, കരിമ്പ്, പേരയ്ക്ക, മാതളനാരകം, ഡ്രാഗൺ ഫ്രൂട്ട്, അവക്കോഡെ തുടങ്ങി വിവിധയിനം പച്ചക്കറികളാലും ഫലവൃക്ഷങ്ങളാലും സമ്പന്നമാണ് മട്ടുപ്പാവിലെ കൃഷിയിടം.