മുപ്പത്തിമൂന്നു വർഷത്തെ സന്തോഷം; സുഹാസിനിയുടെ വിവാഹവാർഷിക വിശേഷങ്ങൾ

സുഹാസിനിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്

Suhasini Maniratnam, Maniratnam, സുഹാസിനി മണിരത്നം, suhasini films, suhasini video, iemalayalam, ഐഇ മലയാളം

തെന്നിന്ത്യയുടെ പ്രിയ താര ദമ്പതികളാണ് സുഹാസിനിയും മണിരത്‌നവും. തങ്ങളുടെ മുപ്പത്തിമൂന്നാം വിവാഹവാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ് അവർ. ഇത്രയും നാളത്തെ യാത്രയുടെ ഓർമ്മകൾ പങ്കുവച്ചുകൊണ്ടുള്ള സുഹാസിനിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

“എന്തൊരു യാത്രയാണ്. സമയവും പരീക്ഷണങ്ങളും കൊണ്ട് ഇത് മെച്ചപ്പെടുന്നു. ഓഗസ്റ്റ് 26ന് ഞങ്ങൾ 33 വർഷം പൂർത്തിയാക്കുന്നു” എന്നു കുറിച്ചു കൊണ്ടാണ് സുഹാസിനി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

1988 ഓഗസ്റ്റ് 26നാണ് സുഹാസിനിയും സംവിധായകൻ മണിരത്‌നവും വിവാഹിതരായത്. രണ്ടുപേരുടെയും സിനിമാ ജീവിതത്തിന്റെ പ്രധാന ഘട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു വിവാഹം. ഇവർക്ക് നന്ദൻ എന്ന മകനുണ്ട്.

1983ൽ പത്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ സുഹാസിനി മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1986ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘സിന്ധുഭൈരവി’യിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി. രണ്ട് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും സുഹാസിനിയെ തേടിയെത്തിയിട്ടുണ്ട്.

1995ൽ തമിഴിൽ ‘ഇന്ദിര’ എന്ന ചിത്രം എഴുതി സംവിധാനം ചെയ്ത സുഹാസിനി, മദ്രാസ് ടാക്കീസ് എന്ന കമ്പനിയിലൂടെ സിനിമ നിർമാണ രംഗത്തും ഇപ്പോൾ സജീവമാണ്.

Also read: രുചികരമായ ബിരിയാണിക്ക് നന്ദി; സുപ്രിയക്ക് ബർത്ത്ഡേ ആശംസയുമായി ദുൽഖറും നസ്രിയയും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Suhasini maniratnam new instagram post

Next Story
രുചികരമായ ബിരിയാണിക്ക് നന്ദി; സുപ്രിയക്ക് ബർത്ത്ഡേ ആശംസയുമായി ദുൽഖറും നസ്രിയയും
The moderation of comments is automated and not cleared manually by malayalam.indianexpress.com