scorecardresearch

സുഹാസിനിയ്ക്കായി ഒത്തുകൂടി പ്രിയകൂട്ടുകാരികൾ; പിറന്നാളാഘോഷ ചിത്രങ്ങൾ

സുഹാസിനിയുടെ പിറന്നാളാഘോഷത്തിനായി ഒന്നിച്ചുകൂടി ഖുശ്ബു, ലിസി, രാധിക, പൂർണിമ, അനുഹാസൻ എന്നിവർ; ചിത്രങ്ങൾ

Suhasini Maniratnam, Suhasini Maniratnam birthday celebration photos, Khushbu, Lissy, Radhika, Poornima

ഓഗസ്റ്റ് 15നായിരുന്നു തെന്നിന്ത്യന്‍ താരവും സംവിധായികയുമായ സുഹാസിനിയുടെ അറുപതിയൊന്നാം പിറന്നാൾ. പതിവുപോലെ പ്രിയ കൂട്ടുകാരിയുടെ ജന്മദിനം ആഘോഷമാക്കാനായി സുഹൃത്തുക്കളെല്ലാം ഒത്തുകൂടി. പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

നടിമാരായ ഖുശ്ബു, ലിസി, രാധിക, പൂർണിമ, അനുഹാസൻ എന്നിവരും പിറന്നാൾ ആഘോഷിക്കാൻ എത്തിച്ചേർന്നിരുന്നു.

1961 ഓഗസ്റ്റ്‌ 15 നു പരമകുടി എന്ന ഗ്രാമത്തില്‍ ജനിച്ച സുഹാസിനി, ചെറുപ്രായത്തില്‍ തന്നെ അച്ഛന്റെ സഹോദരന്‍ കമല്‍ഹാസനൊപ്പം മദിരാശിയില്‍ എത്തുകയും അവിടെ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമാട്ടോഗ്രാഫി പഠിക്കാന്‍ ചേരുകയും ചെയ്തു. തുടര്‍ന്ന് ക്യാമറ അസിസ്റ്റന്റ്‌ ആയി പ്രവര്‍ത്തിച്ചു വരവേയാണ് അഭിനയതിലെക്കുള്ള വഴി തുറക്കുന്നത്. മഹേന്ദ്രന്‍ സംവിധാനം ചെയ്ത ‘നെഞ്ചത്തൈ കിള്ളാതെ’ ആണ് സുഹാസിനിയുടെ ആദ്യ ചിത്രം.

മലയാളം ഉള്‍പ്പടെ തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം അഭിനയമുദ്ര പതിപ്പിച്ച സുഹാസിനി പിന്നീട് സംവിധാന രംഗത്തേക്കും കടന്നു. ‘പെണ്‍,’ എന്ന ടെലിസീരീസ്, ‘ഇന്ദിര’ എന്ന ചലച്ചിത്രം എന്നിവയാണ് ശ്രദ്ധേയമായ വര്‍ക്കുകള്‍. ഇപ്പോള്‍ ഭര്‍ത്താവും സംവിധായകനുമായ മണിരത്നത്തിനൊപ്പം ‘മദ്രാസ്‌ ടാക്കീസ്’ എന്ന നിര്‍മ്മാണക്കമ്പനി നടത്തിവരുന്നു. അദ്ദേഹത്തിന്റെ അനേകം ചിത്രങ്ങളില്‍ എഴുത്തുകാരിയായും സംഭാഷണരചയിതാവായും സഹകരിക്കാറുള്ള സുഹാസിനി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാമൂഹ്യസേവന രംഗത്തും ഫിലിം ഫെസ്റ്റിവല്‍ രംഗത്തും സജീവയാണ്.

Read Here: ക്യാമറ അസിസ്റ്റന്റ്‌ നായികയായ കഥ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Suhasini maniratnam birthday celebration with khushbu lissy radhika and poornima photos

Best of Express