ഷാരൂഖ് ഖാൻ-ഗൗരി ദമ്പതികളുടെ മകൾ സുഹാന അഭിനയരംഗത്തേക്ക് എത്തിയിട്ടില്ലെങ്കിലും ഇപ്പോൾ തന്നെ സ്റ്റാറാണ്. സുഹാന അധികം വൈകാതെ ബോളിവുഡിൽ എത്തുമെന്നു തന്നെയാണ് ബി ടൗണിലെ അടക്കം പറച്ചിലുകൾ. വിദേശത്ത് പഠിക്കുന്ന സുഹാനയ്ക്ക് ഇപ്പോൾ തന്നെ ആരാധകരുടെ വലിയൊരു കൂട്ടമുണ്ട്.

ഏതാനും മാസങ്ങൾക്കുളളിൽ തന്നെ സുഹാന മാഗസിൻ കവർ മോഡലാകുമെന്ന് ഗൗരി ഖാൻ പറഞ്ഞിട്ടുണ്ട്. നടിയാകാനാണ് തനിക്ക് ആഗ്രഹമെന്ന് സുഹാനയും വെളിപ്പെടുത്തിയിട്ടുണ്ട്.

സുഹാനയുടെ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ നിരവധി ഫോളേവേഴ്സുണ്ട്. സുഹാനയുടെ ചിത്രങ്ങൾ വൈറലാകുന്നതിനൊപ്പം തന്നെ ചിലപ്പോൾ വിമർശനങ്ങൾക്കും ഇടയാകാറുണ്ട്. ഇത്തവണ അമ്മ ഗൗരിയ്ക്കൊപ്പമുളള ചിത്രമാണ് ട്രോളന്മാർ ആഘോഷമാക്കിയത്. ചിത്രം കണ്ട വിമർശകർ സുഹാനയുടെ വസ്ത്രധാരണം ശരിയല്ലെന്നാണ് അഭിപ്രായപ്പെട്ടത്. സുഹാന ഇന്ത്യൻ പെൺകുട്ടിക്ക് അനുയോജ്യമായ വിധത്തിലുളള വസ്ത്രധാരണം ചെയ്യണമെന്നായിരുന്നു ചിലരുടെ കമന്റ്.

വസ്ത്രധാരണത്തിന്റെ പേരിൽ 18 കാരിയായ സുഹാന വിമർശനങ്ങൾക്ക് വിധേയയാകുന്നത് ആദ്യമായിട്ടൊന്നുമല്ല. അടുത്തിടെ യൂറോപ്പിൽ വെക്കേഷൻ സമയത്തെ ബിക്കിനി ധരിച്ചുളള സുഹാനയുടെ ചിത്രം പുറത്തുവന്നിരുന്നു. ഇതിന് ട്രോളുകളുടെ പൂരമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook