ഷാരൂഖിനെ പോലെ തന്നെ മകൾ സുഹാനയ്ക്കും ആരാധകർ നിരവധിയാണ്. സോഷ്യൽ മീഡിയയിലും സുഹാനയ്ക്ക് വലിയൊരു ആരാധക കൂട്ടമുണ്ട്. സുഹാനയുടെ പോസ്റ്റുകൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്. കസിൻ ആലിയ ചിബ്ബയുടെ ബെർത്ത്ഡേ ആഘോഷങ്ങളിൽനിന്നുള്ള ഫൊട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് സുഹാന ഖാൻ.
‘ഞാൻ നിന്നെ എന്നേക്കും സ്നേഹിക്കുന്നു’വെന്നാണ് ചിത്രങ്ങൾക്കൊപ്പം സുഹാന കുറിച്ചത്. ബ്ലാക്ക് സ്ട്രാപ്ലെസ് ഡ്രെസിൽ സ്റ്റണ്ണിങ് ലുക്കിലായിരുന്നു സുഹാന.


ഏതാനും ദിവസം മുൻപാണ് യുഎസിൽനിന്നും സുഹാന നാട്ടിൽ മടങ്ങിയെത്തിയത്. അച്ഛനെ പോലെ അഭിനയത്തിലാണ് സുഹാനയ്ക്കും താൽപര്യം. നടിയാകുകയെന്നത് എപ്പോഴും തന്റെ സ്വപ്നമായിരുന്നുവെന്നാണ് നേരത്തെ വോഗിനു നൽകിയ അഭിമുഖത്തിൽ സുഹാന പറഞ്ഞത്. ഞാനത് തീരുമാനിച്ച ഒരു നിമിഷം ഉണ്ടെന്ന് കരുതുന്നില്ല. ചെറുപ്പം മുതൽ ഞാൻ ചെറിയ രീതിയിലൊക്കെ ആക്ടിങ് ചെയ്യുമായിരുന്നു. പക്ഷേ, സ്കൂളിൽ ആദ്യമായി എന്റെ പെർഫോമൻസ് കണ്ടപ്പോൾ മാത്രമാണ് ആക്ടിങ്ങിൽ ഞാൻ സീരിയസാണെന്ന് മാതാപിതാക്കൾക്ക് മനസ്സിലായതെന്ന് സുഹാന പറഞ്ഞു.
സോയ അക്തർ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് സിനിമ ‘ദി ആർക്കീസി’ലൂടെ സുഹാന ബോളിവുഡിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. സുഹാനയ്ക്കു പുറമേ നടി ശ്രീദേവിയുടെ മകൾ ഖുഷി കപൂർ, അഗസ്ത്യ നന്ദ എന്നിവരും സിനിമയിലുണ്ടാകുമെന്നാണ് വിവരം. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.