ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ ബോളിവുഡിൽ എത്തുന്നതിനു മുൻപേ സ്റ്റാർ ആണ്. ലണ്ടനിൽ പഠിക്കുന്ന സുഹാനയ്‌ക്ക് ഇപ്പോൾ തന്നെ ആരാധകരുടെ വലിയൊരു കൂട്ടമുണ്ട്. പഠനം പൂർത്തിയായാൽ സുഹാന ബോളിവുഡിലേക്ക് എത്തുമെന്ന് ഉറപ്പാണ്. ഇക്കാര്യം ഷാരൂഖും സൂചിപ്പിച്ചിട്ടുണ്ട്. സുഹാനയ്‌ക്ക് അഭിനയത്തിൽ താൽപര്യമുണ്ടെന്നും എന്നാൽ ഇപ്പോഴത്തെ ശ്രദ്ധ പഠനത്തിലാണെന്നും ഷാരൂഖ് പറഞ്ഞിരുന്നു.

അടുത്തിടെയാണ് സുഹാനയ്‌ക്ക് 18 വയസ്സ് പൂർത്തിയായത്. മകളുടെ പിറന്നാൾ ആഘോഷിക്കാൻ അമ്മ ഗൗരി ഖാൻ ലണ്ടനിൽ പോയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. സുഹാനയുടെ പുതിയൊരു ചിത്രവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇത്തവണ സുഹാനയ്‌ക്ക് ഒപ്പം ഒരു ഹാൻഡ്സം ചെക്കനുമുണ്ട്.

Eid Mubarak To everyone #tb Suhana with a friend in party #SuhanaKhan

A post shared by SUHANIAN (Suhana's Fans) (@suhanakhanx) on

ബ്ലാക്ക് ആന്റ് വൈറ്റിലുളളതാണ് ചിത്രം. വളരെ സന്തോഷവതിയായാണ് സുഹാനയെ ചിത്രത്തിൽ കാണുന്നത്. ഫോട്ടോ പുറത്തുവന്നതോടെ സുഹാനയ്‌ക്ക് ഒപ്പമുളള ചെറുപ്പക്കാരൻ ആരെന്ന് തിരയുകയാണ് സോഷ്യൽ മീഡിയ. ഒടുവിൽ സുഹാനയുടെ ഫാൻ ക്ലബ് തന്നെ ഇക്കാര്യം വ്യക്തമാക്കി. ലണ്ടനിൽ സുഹാനയ്‌ക്ക് ഒപ്പം പഠിക്കുന്ന വിദ്യാർത്ഥിയും അടുത്ത സുഹൃത്തുമാണ് ചിത്രത്തിലുളളത്.

Suhana Khan #suhanakhan #fbsuhanakhan

A post shared by (@futurboll) on

. . . . . . #suhanakhan #suhana #beauty #hairgoals credits : @suhanakha2

A post shared by suhana khan (@suhanaxkhan) on

ഈ വർഷം ബോളിവുഡിൽ താരമക്കളുടെ അരങ്ങേറ്റ കാലമാണ്. ജാൻവി കപൂർ, സാറ അലി ഖാൻ, ഇഷാൻ ഖട്ടർ, അനന്യ പാണ്ഡ്യ തുടങ്ങിയവരൊക്കെ ബോളിവുഡിലേക്ക് ആദ്യമായി ചുവടു വയ്‌ക്കുകയാണ്. അധികം വൈകാതെ തന്നെ ഇക്കൂട്ടത്തിലേക്ക് സുഹാനയുടെ പേരും വരുമെന്ന് തന്നെ കരുതാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook