ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയുടെ സിനിമാ പ്രവേശമാണ് ഹിന്ദി സിനിമാ ലോകം ഉറ്റുനോക്കുന്ന ഭാവി ചുവടുകളില്‍ പ്രധാനം.  അഭിനയമാണ് തന്റെ മേഖല എന്ന് തുറന്നു പറഞ്ഞിട്ടുള്ള സുഹാന സിനിമയിലേക്ക് ഇന്നെത്തും എന്നത് മാത്രമേ ഇനി അറിയാനുള്ളൂ.  അതിന്റെ ആദ്യ ചുവടെന്നോണം, വോഗ് മാസികയുടെ കവര്‍ പേജില്‍ എത്തിയിരിക്കുകയാണ് സുഹാനാ ഖാന്‍.

ഗ്ലാമര്‍ ലോകത്തേക്കുള്ള മകളുടെ ആദ്യ ചുവടുവയ്പ്പായ മാസിക ഷാരൂഖ് ഖാന്‍ തന്നെയാണ് പുറത്തിറക്കിയത്. 18 കാരിയായ സുഹാനയുടെ ആദ്യ കവർ ഫോട്ടോ ഷൂട്ടാണിത്. ബോൾഡായും സെക്സിയായും സ്മാർട്ടായുമാണ് സുഹാന ചിത്രങ്ങളിലുളളത്. ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോയും സുഹാനയുടെ അമ്മ ഗൗരി ഖാനും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

Read in English: Suhana Khan takes her first step in showbiz with a photoshoot

താരമക്കളായ ജാൻവി കപൂറിനും സാറ അലി ഖാനും പിന്നാലെ സുഹാനയും അധികം വൈകാതെ ബോളിവുഡിൽ എത്തുമെന്ന് ഷാരൂഖ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

“ഒരു നല്ല അഭിനേതാവാനാണ് സുഹാനയുടെ ശ്രമം, അഭിനയം അതവൾക്ക് നന്നായി അറിയാം. അഭിനയത്തെക്കുറിച്ചും നല്ല അഭിനേതാക്കളാണെന്നും മനസ്സിലാക്കിയശേഷം മാത്രമാണ് ഞാനവരെ നിങ്ങൾക്ക് മുന്നിൽ നിർത്താൻ ആഗ്രഹിച്ചത്”, ഷാരൂഖ് ചടങ്ങിൽ പറഞ്ഞു.

നല്ലൊരു അഭിനേതാവാനാണ് താനെപ്പോഴും ആഗ്രഹിച്ചിരുന്നതെന്നും സ്കൂളിൽ അവതരിപ്പിച്ച നാടകത്തിലെ പെർഫോമൻസ് കണ്ടപ്പോഴാണ് ആക്ടിങ്ങിൽ എനിക്ക് താൽപര്യമുണ്ടെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞതെന്നും സുഹാന പറഞ്ഞു. ലണ്ടനിൽ പഠിക്കുന്ന സുഹാന പഠനം പൂർത്തിയായ ഉടൻ തന്നെ ബോളിവുഡിലേക്കെത്തുമെന്നാണ് കരുതപ്പെടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ