scorecardresearch

മോഡലിംഗിൽ അരങ്ങേറ്റം കുറിച്ച് സുഹാന ഖാൻ; ചിത്രങ്ങൾ

ഒരു ബ്യൂട്ടി ബ്രാൻഡിന്റെ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഷാരൂഖ് ഖാന്റെ മകൾ സുഹാന

suhana khan, suhana khan maybelline, suhana khan brand ambassador, suhana khan face of beauty brand, suhana khan maybelline squad, suhana khan maybelline face
Suhana Khan

സിനിമയിൽ അരങ്ങേറ്റം കുറിക്കും മുൻപു തന്നെ മോഡലിംഗിൽ തുടക്കം കുറിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ. ചൊവ്വാഴ്ച വൈകുന്നേരമാണ് ഒരു സൗന്ദര്യവർദ്ധക ബ്രാൻഡിന്റെ ‘സ്ക്വാഡ്’ അംഗങ്ങളിൽ ഒരാളായി സുഹാന പ്രഖ്യാപിക്കപ്പെട്ടത്. സോയ അക്തറിന്റെ ‘ദി ആർച്ചീസ്’ എന്ന ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് സുഹാനയുടെ കരിയറിലെ ഈ പുതിയ ചുവടുവെപ്പ്.

സുഹാന ഖാന്റെ ആദ്യ ഔദ്യോഗിക മീഡിയ അപ്പിയറൻസ് ആണിത്. ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടതിൽ ആവേശം പ്രകടിപ്പിക്കുന്ന സുഹാനയുടെ ഒരു വീഡിയോയും വൈറലാവുകയാണ്. ബ്രാൻഡ് അംബാസഡറായതിൽ തനിക്ക് അഭിമാനമുണ്ടെന്ന് സുഹാന പറഞ്ഞു. സുഹാനയെ കൂടാതെ പ്രശസ്ത ബാഡ്മിന്റൺ ചാമ്പ്യൻ പിവി സിന്ധു, എംടിവി സൂപ്പർ മോഡൽ ഓഫ് ദി ഇയർ എക്ഷാ ജെറുങ്, ഗായിക അനന്യ ബിർള എന്നിവരെയും പുതുമുഖങ്ങളായി പ്രഖ്യാപിച്ചു.

ന്യൂയോർക്കിൽ നിന്നും അഭിനയപരിശീലനം നേടിയ സുഹാന ‘ദ ആർച്ചീസ്’ എന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്കൊപ്പമാണ് അഭിനയിക്കുന്നത്. ഖുഷി കപൂർ, അഗസ്ത്യ നന്ദ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ടാകും. ചിത്രത്തിന് ശേഷം, സുഹാനയും അഗസ്ത്യയും ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു, എന്നാൽ ഇരുവരും അതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Suhana khan makes first official media appearance as shes announced the face of a beauty brand