/indian-express-malayalam/media/media_files/uploads/2022/02/suhana-khan.jpg)
ന്യൂയോർക്കിലെ കോളേജ് ദിനങ്ങൾ മിസ് ചെയ്യുന്നുവെന്ന് പറയുകയാണ് ഷാരൂഖിന്റെ മകൾ സുഹാന ഖാൻ. കോളേജ് കാലത്തെ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് സുഹാന. ന്യൂയോർക്കിലെ പഠനം പൂർത്തിയാക്കി അടുത്തിടെയാണ് സുഹാന മുംബൈയിൽ മടങ്ങിയെത്തിയത്.
പഠനം പൂർത്തിയാക്കിയതോടെ സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അച്ഛനെ പോലെ അഭിനയത്തിലാണ് സുഹാനയ്ക്കും താൽപര്യം. എന്നാൽ പഠനത്തിനുശേഷമേ മകൾ അഭിനയത്തിലേക്ക് വരികയുള്ളൂവെന്ന് ഷാരൂഖ് മുൻപ് പറഞ്ഞിരുന്നു.
നടിയാകുകയെന്നത് എപ്പോഴും തന്റെ സ്വപ്നമായിരുന്നുവെന്നാണ് നേരത്തെ വോഗിനു നൽകിയ അഭിമുഖത്തിൽ സുഹാന പറഞ്ഞത്. ഞാനത് തീരുമാനിച്ച ഒരു നിമിഷം ഉണ്ടെന്ന് കരുതുന്നില്ല. ചെറുപ്പം മുതൽ ഞാൻ ചെറിയ രീതിയിലൊക്കെ ആക്ടിങ് ചെയ്യുമായിരുന്നു. പക്ഷേ, സ്കൂളിൽ ആദ്യമായി എന്റെ പെർഫോമൻസ് കണ്ടപ്പോൾ മാത്രമാണ് ആക്ടിങ്ങിൽ ഞാൻ സീരിയസാണെന്ന് മാതാപിതാക്കൾക്ക് മനസ്സിലായതെന്ന് സുഹാന പറഞ്ഞു.
സോയ അക്തർ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് സിനിമ ‘ദി ആർക്കീസി’ലൂടെ സുഹാന ബോളിവുഡിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. സുഹാനയ്ക്കു പുറമേ നടി ശ്രീദേവിയുടെ മകൾ ഖുഷി കപൂർ, അഗസ്ത്യ നന്ദ എന്നിവരും സിനിമയിലുണ്ടാകുമെന്നാണ് വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us