ബോളിവുഡിൽ ഏവരുടെയും ശ്രദ്ധയാകർഷിക്കുകയാണ് ഷാരൂഖ് ഖാന്റെ മകൾ സുഹാന. ഷാരൂഖിന്റെ 52-ാം പിറന്നാൾ ആഘോഷത്തിലും സുഹാനയായിരുന്നു താരം. സുഹാനയുടെ ഓരോ ചിത്രവും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ ട്രെൻഡാവാറുണ്ട്. അതിലേറ്റവും പുതിയതാണ് ജൂഹി ചൗളയ്ക്കൊപ്പമുളള സുഹാനയുടെ ചിത്രം.

സിദ്ധാർഥ് മൽഹോത്ര, അക്ഷയ് ഖന്ന, സൊനാക്ഷി സിൻഹ ‘ഇത്തിഫാക്’ ചിത്രത്തിന്റെ സ്ക്രീനിങ്ങിന് എത്തിയപ്പോഴാണ് ഷാരൂഖിന്റെ പഴയകാല നായിക ജൂഹി ചൗളയും മകൾ സുഹാനയും കണ്ടുമുട്ടിയത്. സുഹാനയ്ക്കൊപ്പം നിൽക്കുന്ന ചിത്രം ജൂഹി തന്റെ ട്വിറ്റർ പേജിൽ പങ്കുവച്ചിട്ടുണ്ട്. സുന്ദരിയായ സുഹാനയെ കണ്ടതിലുളള സന്തോഷവും ജൂഹി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ജൂഹിയുടെ ട്വീറ്റിന് ഷാരൂഖ് മറുപടിയും നൽകിയിട്ടുണ്ട്.

ബോളിവുഡിലെ ഒരുകാലത്തെ മികച്ച ജോഡികളായിരുന്നു ഷാരൂഖും ജൂഹിയും. 2008 ൽ പുറത്തിറങ്ങിയ ഭൂത്‌നാഥിലാണ് ഇരുവരും അവസാന ചിത്രം. യെസ് ബോസ്, ഡ്യൂപ്ലിക്കേറ്റ്, ഫിർ ഭി ദിൽ ഹെ ഹിന്ദുസ്ഥാനി എന്നിവ ഹിറ്റ് ചിത്രങ്ങളാണ്.

Suhana Khan . . . . #suhanakhan #srkfamily #bollywood #ittefaqse

A post shared by SRK BEBO VARUN (@srkbebovarun) on

Glorious @suhanakhan2 #Suhanakhan #fbsuhanakhan

A post shared by Suhana (@suhanakhan143) on

#suhanakhan #fbsuhanakhan

A post shared by Suhana (@suhanakhan143) on

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ