scorecardresearch
Latest News

ഹാസൻ സിസ്റ്റേഴ്സ്; സഹോദരിമാരുമൊത്ത് സുഹാസിനി, ചിത്രങ്ങൾ

തന്റെ സഹോദരിമാര്‍ക്കൊപ്പമുളള ചിത്രങ്ങളാണ് സുഹാസിനി ഷെയര്‍ ചെയ്തിരിക്കുന്നത്

ഹാസൻ സിസ്റ്റേഴ്സ്; സഹോദരിമാരുമൊത്ത് സുഹാസിനി, ചിത്രങ്ങൾ

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സിനിമാസ്വാദകരുടെ പ്രിയതാരം സുഹാസിനി. സുഹാസിനി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ സഹോദരിമാര്‍ക്കൊപ്പമുളള ചിത്രങ്ങളാണ് സുഹാസിനി ഷെയര്‍ ചെയ്തിരിക്കുന്നത്. നന്ദിനി, സുഭാഷിണി എന്നാണ് ഇരുവരുടെയും പേരുകളെന്ന് സുഹാസിനി കമന്റ് ബോക്‌സില്‍ വ്യക്തമാക്കുന്നുണ്ട്. നടിയുടെ സഹോദരിമാരുടെ ചിത്രങ്ങള്‍ കാണാനായ സന്തോഷത്തിലാണ് ആരാധകര്‍. കുടുംബാംഗങ്ങളുമായി ഒത്തു ചേര്‍ന്നപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണെന്നാണ് വ്യക്തമാകുന്നത്.

കമലഹാസനൊപ്പമുളള ചിത്രങ്ങളും സുഹാസിനി പങ്കുവച്ചിട്ടുണ്ട്. സുഹാസിനിയുടെ ചെറിയച്ഛനും നടനുമായ കമലഹാസന്റെ പിറന്നാളാണിന്ന്. ‘കമല്‍ വീട്ടില്‍ ആഘോഷിക്കപ്പെടുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. കുടുംബാംഗങ്ങളുമായി സ്‌നേഹ സംഭാഷണത്തിലേര്‍പ്പെടുന്ന കമലിനെ ചിത്രങ്ങളില്‍ കാണാം. ചിത്രത്തില്‍ സംവിധായകനും സുഹാസിനിയുടെ ഭര്‍ത്താവുമായ മണിരത്‌നവുമുണ്ട്‌.

സിനിമാ ലോകത്തിനു ഒട്ടനവധി കഥാപാത്രങ്ങള്‍ സംഭാവന ചെയ്ത കമലഹാസന്‍ ഇന്നലെ ഒരു ഗംഭീര പ്രഖ്യാപനവും നടത്തിയിരുന്നു. 1987 പുറത്തിറങ്ങിയ ‘നായകന്‍’ നു ശേഷം ഹിറ്റ്‌മേക്കര്‍ മണിരത്‌നത്തിനൊപ്പം കമലഹാസന്‍ വീണ്ടും ഒന്നിക്കുകയാണ്. മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ മജീഷ്യന്മാര്‍ ഒന്നിക്കുമ്പോള്‍ പുറത്തുവരാന്‍ പോകുന്ന ആ മാജിക്കിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ‘കെ എച്ച് 234’ എന്നു പേരു നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു.

1960 പുറത്തിറങ്ങിയ ‘ കളത്തൂർ കണ്ണമ്മ’ എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായാണ് കമലഹാസന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.കെ ബാലചന്ദര്‍ സംവിധാനം ചെയ്ത ‘ അപൂര്‍വ്വ രാഗങ്ങള്‍’ എന്ന ചിത്രത്തില്‍ നായക വേഷത്തില്‍ എത്തിയ കമലഹാസന്‍ പിന്നീട് ‘മൂണ്‍ട്രം പിറയ്’, ‘സ്വാതി മുത്യം’, ‘നായകന്‍’, ‘ ഇന്ത്യന്‍’ എന്നീ ചിത്രങ്ങളിലൂടെ ദേശീയ പുരസ്‌കാരങ്ങളും സ്വന്തമാക്കി. 230 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ച കമലഹാസന്‍ സിനിമയില്‍ അറുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടന്മാരിലൊരാളാണ്..ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘വിക്രം’ ആണ് കമലഹാസന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. കമലഹാസന്‍ തന്നെ നിര്‍മ്മിച്ച ചിത്രം 500 കോടിയാണ് നേടിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Suhaasini shares photo with sisters picture goes viral

Best of Express