/indian-express-malayalam/media/media_files/2026/01/07/sudha-chandran-viral-video-fi-2026-01-07-11-56-01.jpg)
സുധാ ചന്ദ്രൻ | ഫൊട്ടോ: ഇൻസ്റ്റഗ്രാം
പ്രശസ്ത നർത്തകിയും നടിയുമായ സുധാ ചന്ദ്രന്റെ പ്രാർത്ഥനാ ചടങ്ങിനിടെയുള്ള വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ആത്മീയമായ ചടങ്ങിൽ വികാരാധീനയായി കാണപ്പെട്ട സുധയെ പലരും ട്രോളിയപ്പോൾ മറ്റു ചിലർ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ താൻ ആർക്കും വിശദീകരണം നൽകേണ്ടതില്ലെന്നും ഭക്തിയാണ് തന്നെ നയിച്ചതെന്നും താരം വ്യക്തമാക്കി.
Also Read: ജനനായകനിൽ വിജയ് പ്രതിഫലമായി വാങ്ങുന്നത് 220 കോടി, മമിതയുടെ പ്രതിഫലം എത്രയെന്നറിയാമോ?
"അതൊരു സവിശേഷ നിമിഷമാണ്. ആ ചൈതന്യം എന്നിലേയ്ക്ക് പ്രവേശിച്ചതും... എന്നിലൂടെ മറ്റുള്ളവരിലേക്ക് അനുഗ്രഹങ്ങൾ എത്തിയതും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യമായാണ് ഞാൻ കാണുന്നത്. അതുകൊണ്ട് തന്നെ ആ വീഡിയോ വൈറലായതിൽ എനിക്ക് വിഷമമില്ല." എന്ന് സുധ പറയുന്നു.
"എന്റെ ജീവിതത്തോടും വിശ്വാസത്തോടും എനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് ആരോടും വിശദീകരിക്കേണ്ട കാര്യമില്ല. എന്നെ പരിഹസിക്കുന്നവരെ ഞാൻ ഗൗനിക്കുന്നില്ല, അവർ അവരുടെ ജീവിതത്തിൽ സന്തോഷമായിരിക്കട്ടെ. എന്നാൽ ഈ വീഡിയോയുമായി ആത്മീയമായി ബന്ധപ്പെടാൻ സാധിച്ച ദശലക്ഷക്കണക്കിന് ആളുകളുണ്ട്, അവർക്കാണ് ഞാൻ പ്രാധാന്യം നൽകുന്നത്." എന്നും സുധ ടൈംസ് നൗവിനോട് പറഞ്ഞു.
Also Read: ജനനായകനു വേണ്ടി ഇവർ വാങ്ങുന്ന പ്രതിഫലം എത്രയെന്നറിയാമോ?
തന്റെ പതിനാറാമത്തെ വയസ്സിലുണ്ടായ ഒരു വാഹനാപകടത്തിൽ സുധയ്ക്ക് വലതുകാൽ നഷ്ടപ്പെട്ടു. ഒരു നർത്തകിയെ സംബന്ധിച്ചിടത്തോളം തന്റെ കരിയർ അവസാനിച്ചു എന്ന് എല്ലാവരും കരുതിയ നിമിഷമായിരുന്നു അത്. എന്നാൽ തോറ്റുകൊടുക്കാൻ അവർ തയ്യാറല്ലായിരുന്നു. ജയ്പൂർ ഫൂട്ട് ഘടിപ്പിച്ചുകൊണ്ട് കഠിനമായ പരിശീലനത്തിലൂടെ അവർ നൃത്തവേദിയിലേക്ക് മടങ്ങിയെത്തി. കൃത്രിമക്കാൽ ഉപയോഗിച്ച് നൃത്തം ചെയ്ത് ലോകത്തെ അത്ഭുതപ്പെടുത്തിയ സുധ, പരിമിതികൾ ശരീരത്തിനാണെന്നും മനസ്സിനല്ലെന്നും തെളിയിച്ചു.
Also Read: ഖിഡ്കി ഗാവ് നായിക ഭാനു പ്രിയംവദ വിവാഹിതയാവുന്നു; ചിത്രങ്ങൾ
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളിലാണ് സുധ അഭിനയിച്ചത്. സിനിമയേക്കാൾ ഉപരിയായി ടെലിവിഷൻ പരമ്പരകളിലൂടെയാണ് താരം ജനഹൃദയങ്ങളിൽ ഇടംപിടിച്ചത്.
Read More: ആ സിനിമയും എൻ്റെ കഥാപാത്രവും ഓർക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം; ശ്രദ്ധേയമായി ബാലചന്ദ്രമേനോന്റെ പോസ്റ്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us