/indian-express-malayalam/media/media_files/2026/01/10/suchitra-nair-video-2026-01-10-16-08-54.jpg)
സുചിത്ര നായർ
മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ധന്യ മേരി വർഗീസും ഭർത്താവ് ജോണും ചേർന്ന് 'ഡാൻസോറ' എന്ന പുതിയ ഡാൻസ് സ്റ്റുഡിയോ ആരംഭിച്ചിരിക്കുകയാണ്. മിനിസ്‌ക്രീനിലെയും ബിഗ് ബോസിലെയും നിരവധി സഹപ്രവർത്തകർ ചടങ്ങിൽ ആശംസകളുമായി എത്തിയിരുന്നു. ചടങ്ങിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് നടി സുചിത്ര നായരുടെ തകർപ്പൻ ഡാൻസ് പെർഫോമൻസാണ്.
Also Read: New OTT Release: ഒടിടിയിൽ ഏറ്റുമുട്ടാൻ കളങ്കാവലും ഭഭബയും; റിലീസ് ഒരേ ദിവസം
മികച്ചൊരു നർത്തകി കൂടിയായ സുചിത്ര, തന്റെ പ്രിയ സുഹൃത്തിന്റെ പുതിയ സംരംഭത്തിന് ആശംസകൾ നേരാൻ എത്തിയതായിരുന്നു. ചടങ്ങിനിടെ സുചിത്ര അവതരിപ്പിച്ച നൃത്തം സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. എട്ടു വർഷത്തോളമായി മോഹിനിയാട്ടം അഭ്യസിക്കുന്ന സുചിത്ര, നൃത്തത്തോടുള്ള തന്റെ അഭിനിവേശം ഒരിക്കൽ കൂടി ഈ വേദിയിൽ തെളിയിച്ചു.
Also Read: Pennu Case Review: തമാശകളും ചിരിയും കൈകോർക്കുന്ന ക്ലീൻ കോമഡി; ‘പെണ്ണ് കേസ്’റിവ്യൂ
'കൃഷ്ണകൃപാസാഗരം' എന്ന പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ സുചിത്ര നായർ, ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പര 'വാനമ്പാടി'യിലെ പപ്പി എന്ന കഥാപാത്രത്തിലൂടെയാണ് മലയാളി വീട്ടമ്മമാരുടെ പ്രിയങ്കരിയായത്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 4-ൽ മത്സരാർത്ഥിയായും ശ്രദ്ധ നേടിയിരുന്നു. ധന്യ മേരി വർഗീസും ആ സീസണിൽ മത്സരാർത്ഥിയായി എത്തിയിരുന്നു.
അഭിനയത്തിന് പുറമെ ഡാൻസ് റിയാലിറ്റി ഷോകളിലൂടെയും തിളങ്ങിയ താരദമ്പതികളാണ് ധന്യ മേരി വർഗീസും ജോണും. തങ്ങളുടെ കലയോടുള്ള താല്പര്യമാണ് 'ഡാൻസോറ' എന്ന പുതിയ സ്റ്റുഡിയോയിലൂടെ ഇവർ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
Also Read: ഓസ്ട്രേലിയയിൽ അവധി ആഘോഷിച്ച് കാവ്യ മാധവൻ; ചിത്രങ്ങൾ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us