ഭാര്യ സുചിത്രയുടെ പിറന്നാൾ ആഘോഷിച്ച് മോഹൻലാല്‍. പിറന്നാൾ ആഘോഷത്തിൽ മകൻ പ്രണവ് മോഹൻലാലും ചില സഹപ്രവർത്തകരും പങ്കെടുത്തു. ചെന്നൈയിലെ വീട്ടിലായിരുന്നു പിറന്നാൾ ആഘോഷമെന്നാണ് വിവരം. പിറന്നാൾ ആഘോഷത്തിൽ നിന്നുള്ളത് എന്ന് കരുതപ്പെടുന്ന ഒരു ചിത്രം ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറല്‍ ആവുകയാണ്.

View this post on Instagram

 

#Suchitramohanlal birthday celebration . .. @pranavmohanlalfans .. … .. … #pranavmohanlal #mohanlal #lalettan

A post shared by Pranav Mohanlal Fans (@pranavmohanlalfans) on

കഴിഞ്ഞ മേയ് 21 ന് മോഹൻലാലിന്റെ പിറന്നാളായിരുന്നു. ചെന്നൈയിലെ വീട്ടിൽ വച്ച് ലളിതമായിട്ടായിരുന്നു പിറന്നാൾ ആഘോഷം.ലോക്ക്ഡൗൺ കാലം ചെന്നൈയിലെ വീട്ടിൽ ഭാര്യ സുചിത്രയ്ക്കും മകൻ പ്രണവിനുമൊപ്പം ചെലവിടുകയാണ് മോഹൻലാൽ. ഷൂട്ടിങ് തിരക്കുകളൊന്നുമില്ലാതെ താരത്തിനൊപ്പം കുറേനാളുകൾ ഒന്നിച്ച് വീട്ടിൽ കഴിയാൻ കഴിഞ്ഞത് ഈ ലോക്ക്‌ഡൗൺ നാളുകളിലാണെന്ന് സുചിത്ര പറഞ്ഞിരുന്നു.

 

View this post on Instagram

 

Wedding Anniversary pic #Mohanlal and #SuchitraMohanlal.

A post shared by Filmfever (@filmfeverofficial) on

”അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണമൊരുക്കി ഞാൻ ഉറങ്ങാതെ കാത്തിരുന്ന ഒരുപാട് സമയങ്ങളുണ്ടായിട്ടുണ്ട്. ഷൂട്ടിങ് തിരക്കുകൾക്കിടയിൽ അദ്ദേഹത്തിന് പലപ്പോഴും വീടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ടുമാസമായി, അദ്ദേഹമെനിക്ക് ഭക്ഷണം പാകം ചെയ്തു തരുന്നു. ഇടയ്ക്ക് യൂട്യൂബിൽ കുക്കിങ് വീഡിയോകൾ കാണുന്നു, അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ഒരു കുക്കിങ് സ്റ്റൈൽ ഉണ്ട്. എന്റെ സുഹൃത്തുക്കളെല്ലാം അവരുണ്ടാക്കിയ ഭക്ഷണത്തിന്റെ ചിത്രം വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുമ്പോൾ ഞാൻ എന്റെ ഭർത്താവ് പാകം ചെയ്ത ഡിഷുകളുടെ ചിത്രം പോസ്റ്റ് ചെയ്യുന്നു. ഇതെല്ലാം ആസ്വദിക്കാൻ കഴിയുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. അച്ഛനെ ഇങ്ങനെ വീട്ടിൽ കിട്ടിയതിൽ മക്കളും സന്തോഷത്തിലാണ്. പുറത്തു നിങ്ങൾ കാണുന്ന മോഹൻലാൽ തന്നെയാണ് വീട്ടിലും. ഒട്ടും മാറ്റമില്ല, ഒരിക്കലും പരാതി പറയാത്ത ലാളിത്യമുള്ള മനുഷ്യൻ,” ലോക്ക്‌ഡൗൺ കാലത്തെ ജീവിതത്തെ കുറിച്ചും മോഹൻലാലിനെ കുറിച്ചും സുചിത്ര പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

Read Also: എങ്കിൽ എന്നോട് പറ ഐ ലവ്യൂന്ന്; സുചിത്രയ്‌ക്കൊപ്പം പ്രണയാർദ്ര നിമിഷങ്ങൾ പങ്കുവച്ച് മോഹൻലാൽ

ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാർ നടത്തികൊടുക്കുകയായിരുന്നു. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിനു മുൻപേ സുചിത്ര മോഹൻലാലിന്റെ ആരാധികയായിരുന്നുവെന്ന കാര്യം ഒരിക്കൽ സുചിത്രയുടെ സഹോദരൻ സുരേഷ് ബാലാജി തന്നെ വെളിപ്പെടുത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook