സിനിമാ ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തലുകള്‍ക്ക് പിന്നിൽ താനല്ലെന്നും തന്റെ ട്വിറ്റർ അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തതാണെന്നും സുചിത്ര. തമിഴിലെ ഒരു ചാനലിന് നൽകിയ ഫോണിലൂടെ നൽകിയ അഭിമുഖത്തിലാണ് വെരിഫൈഡ് അല്ലാത്തതിനാൽ അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തതാണെന്നും ആരോടൊക്കയോയുളള പ്രതികാരത്തിന്റെ ഭാഗമായി അക്കൗണ്ട് ദുരുപയോഗം ചെയ്‌യുകയാണെന്നും സുചിത്ര പറഞ്ഞത്. കോളിവുഡിനെ ഞെട്ടിച്ച ചിത്രങ്ങളും വിഡിയോകളും ട്വീറ്റ് ചെയ്‌തത് സുചിത്ര നിഷേധിച്ചു.
പരിഹരിക്കാനും പൊരുത്തപെടാനാവാത്തതുമായ ചില കാരണങ്ങളാൽ കാർത്തിക്കുമായി വിവാഹമോചനത്തിലെത്തിയിരിക്കയാണെന്നും സുചിത്ര പറയുന്നു.
ട്വിറ്ററിൽ നാല് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. പക്ഷേ എന്റെ അക്കൗണ്ട് വെരിഫൈഡ് അല്ലായിരുന്നു. അതിനാൽ ചിലർ അക്കൗണ്ട് ഹാക്ക് ചെയ്‌തു. അതാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പരാതി ട്വിറ്റർ ടീമിന് നൽകിയിട്ടുണ്ട്. ആദ്യമായി മോശമായ ട്വിറ്റുകൾ വന്ന് തുടങ്ങിയപ്പോൾ തന്നെ അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെന്നാവശ്യം ട്വിറ്റർ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതുണ്ടാവാത്തതാണ് ഇത്രയും വലിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചത്- സുചിത്ര അഭിമുഖത്തിൽ പറഞ്ഞു.
നേരത്തെ ധനുഷും അനിരുദ്ധ് രവിചന്ദറും ചേർന്ന് തന്നെ ഒരു പാർട്ടിക്കിടെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചതായി സുചിത്ര അക്കൗണ്ടിൽ നിന്ന് ട്വിറ്റ് ഉണ്ടായിരുന്നു.
അനിരുദ്ധും ആന്‍ഡ്രിയയും ചുംബിക്കുന്ന ചിത്രവും ധനുഷും തൃഷയും ഒരു പാര്‍ട്ടിയില്‍ അടുത്തിടപഴകുന്നതുമാണ് ചിത്രങ്ങളും നേരത്തേ ഈ അക്കൗണ്ട് വഴി പുറത്തുവന്നിരുന്നു. ധനുഷും തൃഷയും ഒരുമിച്ചുള്ള ഒരു സെല്‍ഫിയില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെ: എന്നെ ട്രോളിയ ധനുഷ് ആരാധകര്‍ നിങ്ങളുടെ ഹീറോയുടെ ലീലകള്‍ കാണൂ എന്നാണ് അടിക്കുറിപ്പ് ഇട്ടിരിക്കുന്നത്. കൂടുതല്‍ ഞെട്ടലുകള്‍ക്കായി കാത്തിരിക്കാനും സുചിത്ര പറയുന്നുണ്ട്.
Baahubali hero Rana with Trisha
#leelai #SuchiLeaks @SuchiLeaks #iSupportSuchi pic.twitter.com/BZwKiTyXhZ— #SuchiLeaks (@SuchiLeaks) March 4, 2017
തമിഴ് താരങ്ങളായ ധനുഷ്, ആന്‍ഡ്രിയ, ഹന്‍സിക, തൃഷ, അനിരുദ്ധ് എന്നിവരുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ നടി സഞ്ചിത ഷെട്ടിയുടേതെന്ന അടിക്കുറിപ്പോടെ അശ്ലീല വീഡിയോയും പുറത്തുവിട്ടിരുന്നു. എന്നാല്‍ വീഡിയോയില്‍ താന്‍ അല്ലെന്ന് പറഞ്ഞ് സഞ്ചിത തന്നെ രംഗത്തെത്തിയിട്ടുണ്ട്. തന്നെ സ്നേഹിക്കുന്നവരോടും ആരാധകരോടും ചില കാര്യങ്ങള്‍ വ്യക്തമാക്കാനുണ്ടെന്ന് പറഞ്ഞാണ് സഞ്ചിത രംഗത്തെത്തിയത്. പിന്തുണയ്ക്കുന്നവര്‍ക്ക് നന്ദി അറിയിക്കുന്നതായും പ്രചരിച്ച വീഡിയോയില്‍ താന്‍ അല്ലെന്നും സഞ്ചിത പറഞ്ഞു.