ചെന്നൈ: തെന്നിന്ത്യന്‍ താരം റാണ ദഗുപതിയും നടി തൃഷയും പ്രണയത്തിലാണെന്ന കഥകള്‍ മുമ്പ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വാര്‍ത്തയായിരുന്നു. എന്നാല്‍ റാണ തന്റെ സുഹൃത്ത് മാത്രമാണെന്ന് പറഞ്ഞ് തൃഷ രംഗത്തെത്തി കരക്കമ്പികള്‍ക്ക് വിരാമമിട്ടു.
എന്നാല്‍ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ക്ക് ഭീഷണിയുമായി രംഗത്തെത്തിയ സുചിത്ര റാണയും തൃഷയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. പതിവുപോലെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് റാണയും തൃഷയും ചുംബിച്ച് കൊണ്ട നില്‍ക്കുന്ന ചിത്രം ഗായികയും അവതാരകയുമായ സുചിത്ര പുറത്തുവിട്ടത്.
തമിഴ് താരങ്ങളായ ധനുഷ്, ആന്‍ഡ്രിയ, ഹന്‍സിക, തൃഷ, അനിരുദ്ധ് എന്നിവരുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ നടി സഞ്ചിത ഷെട്ടിയുടേതെന്ന അടിക്കുറിപ്പോടെ അശ്ലീല വീഡിയോയും പുറത്തുവിട്ടിരുന്നു. എന്നാല്‍ വീഡിയോയില്‍ താന്‍ അല്ലെന്ന് പറഞ്ഞ് സഞ്ചിത തന്നെ രംഗത്തെത്തിയിട്ടുണ്ട്. തന്നെ സ്നേഹിക്കുന്നവരോടും ആരാധകരോടും ചില കാര്യങ്ങള്‍ വ്യക്തമാക്കാനുണ്ടെന്ന് പറഞ്ഞാണ് സഞ്ചിത രംഗത്തെത്തിയത്. പിന്തുണയ്ക്കുന്നവര്‍ക്ക് നന്ദി അറിയിക്കുന്നതായും പ്രചരിച്ച വീഡിയോയില്‍ താന്‍ അല്ലെന്നും സഞ്ചിത പറഞ്ഞു.
വെള്ളിയാഴ്ച്ച രാത്രിയോടെയാണ് വീഡിയോ സുചിത്രയുടെ അക്കൗണ്ട് വഴി പ്രചരിച്ചത്. ഇനിയും ചില താരങ്ങളുടെ കൂടി ശരിയായ മുഖം പുറത്തുവിടുമെന്നും സുചിത്ര ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ പിന്നീട് തന്റെ അക്കൗണ്ട ഹാക്ക് ചെയ്യപ്പട്ടതായി പറഞ്ഞാണ് സുചിത്ര രംഗത്തെത്തിയത്. താന്‍ അക്കൗണ്ട ഡിആക്ടിവേറ്റ് ചെയ്യുകയാണെന്നും ഗായിക അറിയിച്ചു. എന്നാല്‍ പിന്നീടാണ് സഞ്ചിതയുടേതെന്ന് കരുതുന്ന നഗ്ന വീഡിയോ പുറത്തുവിട്ടത്.
Baahubali hero Rana with Trisha
#leelai #SuchiLeaks @SuchiLeaks #iSupportSuchi pic.twitter.com/BZwKiTyXhZ— #SuchiLeaks (@SuchiLeaks) March 4, 2017
അനിരുദ്ധും ആന്‍ഡ്രിയയും ചുംബിക്കുന്ന ചിത്രവും ധനുഷും തൃഷയും ഒരു പാര്‍ട്ടിയില്‍ അടുത്തിടപഴകുന്നതുമാണ് ചിത്രങ്ങളും നേരത്തേ ഈ അക്കൗണ്ട് വഴി പുറത്തുവന്നിരുന്നു. ധനുഷും തൃഷയും ഒരുമിച്ചുള്ള ഒരു സെല്‍ഫിയില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെ: എന്നെ ട്രോളിയ ധനുഷ് ആരാധകര്‍ നിങ്ങളുടെ ഹീറോയുടെ ലീലകള്‍ കാണൂ എന്നാണ് അടിക്കുറിപ്പ് ഇട്ടിരിക്കുന്നത്. കൂടുതല്‍ ഞെട്ടലുകള്‍ക്കായി കാത്തിരിക്കാനും സുചിത്ര പറയുന്നുണ്ട്.
സംഭവം വിവാദമായതോടെ താന്‍ അല്ല ചിത്രങ്ങള്‍ പുറത്തുവിട്ടതെന്നും തന്റെ അകൗണ്ടുകള്‍ ആരോ ഹാക്ക് ചെയ്തതാണെന്നും സുചിത്ര വിശദീകരിച്ചു. സിനിമാ പ്രവര്‍ത്തകരില്‍ ആരുമായും തനിക്ക് പ്രശ്‌നങ്ങളില്ലെന്നും സുചിത്ര വ്യക്തമാക്കി. നേരത്തേയും സമാനമായ ട്വീറ്റുമായി സുചിത്ര രംഗത്തെത്തിയിരുന്നു. അന്ന് സുചിത്ര പറഞ്ഞത് ശരിയല്ലെന്ന് പറഞ്ഞ് നടനും ഭര്‍ത്താവുമായി കാര്‍ത്തിക് ആണ് വിശദീകരണവുമായി രംഗത്തെത്തിയത്. ചിത്രങ്ങള്‍ പുറത്തുവന്നിനെ കുറിച്ച് ധനൂഷ് അടക്കമുള്ളവര്‍ പ്രതികരിച്ചിട്ടില്ല.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook