നടൻ ധനുഷിനെതിരെ ഗായിക സുചിത്ര കാർത്തിക് ഉന്നയിച്ച ആരോപണത്തിനു മറുപടിയുമായി ഭർത്താവും മുൻനടനുമായ കാർത്തിക്. സുചിത്ര ട്വിറ്ററിൽ പറഞ്ഞ കാര്യങ്ങളിൽ വാസ്തവമില്ല. വ്യക്തിപരമായ പ്രശ്നമാണിത്. ഇതെല്ലാവരും മനസ്സിലാക്കണമെന്നും കാർത്തിക് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതിനിടയിൽ ധനുഷിന്റെ കൂടെയുണ്ടായിരുന്ന ഒരാൾ തന്നെ ഉപദ്രവിച്ചെന്നായിരുന്നു ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര ട്വിറ്ററിൽ കുറിച്ചത്. പാർട്ടിയിലെ തിരക്കിനിടയിൽ ആരോ തന്റെ കൈപിടിച്ചു തിരിച്ചെന്നും ധനുഷിന്റെ കൂടെ വന്ന ആരോ ആണ് ഇതു ചെയ്തതെന്നും സുചിത്ര പറഞ്ഞിരുന്നു. കയ്യിൽ രക്തം കട്ടപിടിച്ചു കിടക്കുന്ന ചിത്രം സഹിതമാണ് ട്വീറ്റ് ചെയ്തത്.

ധനുഷിന്റെ നീചമായ പ്രവൃത്തികൾ എല്ലാവരോടും തുറന്നു പറയാൻ താൻ തയാറാണെന്നും സുചിത്ര പറഞ്ഞിരുന്നു. എന്നാൽ ധനുഷ് ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി കാർത്തിക് രംഗത്തെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook