‘സുബ്രഹ്മണ്യപുരം’ എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സ്വാതി റെഡ്ഡി വിവാഹിതയാകുന്നുന്നു. പൈലറ്റായ വികാസാണ് വരന്‍. ഓഗസ്റ്റ് 30ന് ഹൈദരാബാദില്‍ വച്ച് വിവാഹം നടക്കും.  തെലുങ്ക് സിനിമയിലെ സഹസംവിധായകനായ ശ്രീധര്‍ ശ്രീയാണ് സ്വാതി വിവാഹിതയാകുന്നു എന്ന കാര്യം പ്രഖ്യാപിച്ചത്.

അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും വിവാഹം. പിന്നീട് മലയാള സിനിമയിലെ താരങ്ങള്‍ക്കായി കൊച്ചിയില്‍ വിവാഹ സത്കാരം നടക്കുന്നുണ്ട്.

മലേഷ്യന്‍ എയര്‍വേസിലാണ് വികാസ് ജോലി ചെയ്യുന്ന വികാസും സ്വാതിയും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു എന്നാണ് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ പോലും തന്റെ ജീവിതത്തിലെ സോളോമനെ തനിക്കു ഇത് വരെ കിട്ടിയില്ല എന്നാണ് സ്വാതി പറഞ്ഞിരുന്നത്.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘ആമേന്‍’ എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച സോളമന്‍റെ കാമുകിയായാണ് സ്വാതി പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിയത്.  ഇതിലെ ‘സോളമനും ശോശന്നയും’ എന്ന് തുടങ്ങുന്ന പ്രണയ ഗാനം ഹിറ്റ്‌ ചാര്‍ട്ടുകളില്‍ വളരെക്കാലം ഇടം പിടിച്ചിരുന്ന ഒന്നാണ്.

എന്നാല്‍ മുപ്പതുകാരിയായ സ്വാതിയ്ക്ക് ജീവിതത്തിലെ സോളമനെ ഇതുവരെ കണ്ടു കിട്ടിയിട്ടില്ല എന്നാണ് അവര്‍ വെളിപ്പെടുത്തിയത് . ‘വനിത’ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള തന്‍റെ സങ്കല്‍പ്പങ്ങള്‍ എന്തെന്ന് സ്വാതി വിശദീകരിച്ചത്. ഭാവി വരനെക്കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെ ഒരു സങ്കൽപം മനസില്‍ ഇല്ല എന്നും അവര്‍ പറഞ്ഞു.

“എനിക്ക് ചേരുന്ന സോളമനെ കിട്ടിയാല്‍ ഞാന്‍ വിവാഹം കഴിക്കും” എന്നും അത് എല്ലാവരേയും അറിയിച്ചു കൊണ്ടായിരിക്കും എന്നും സ്വാതി കൂട്ടിച്ചേര്‍ത്തു.

സ്വാതി ഇങ്ങനെ പറഞ്ഞതില്‍ കാര്യവുമുണ്ട്. സ്വാതി പോലുമറിയാതെ ഇതിനോടകം രണ്ടോ മൂന്നോ തവണ സോഷ്യല്‍ മീഡിയ സ്വാതിയെ വിവാഹം കഴിപ്പിച്ചിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ ഒക്കെ താനും സോഷ്യല്‍ മീഡിയയില്‍ കൂടിത്തന്നെയാണ് അറിയുന്നതെന്നും സ്വാതി വനിതയോട് വെളിപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതെല്ലാം താന്‍ അറിയും എന്നും പക്ഷേ അതിലൊന്നും ഇടപെടണം എന്ന് തോന്നിയിട്ടില്ല എന്നും സ്വാതി വ്യക്തമാക്കി.

Read More: ജീവിതത്തിലെ സോളമനെ ഇതുവരെ കിട്ടിയില്ലെന്ന് സ്വാതി റെഡ്ഡി

‘ആമേന്‍’, ‘നോര്‍ത്ത് 24 കാതം’ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടിയാണ് സ്വാതി. പിന്നീട് ‘മോസയിലെ കുതിര മീനുകള്‍’, ‘ആട്’, ‘ഡബിള്‍ ബാരല്‍’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

മിനി സ്‌ക്രീനിലൂടെ സിനിമയിലെത്തിയ താരമാണ് സ്വാതി. ടിവി അവതാരകയായായിരുന്നു സ്വാതിയുടെ തുടക്കം. 2005ല്‍ പുറത്തിറങ്ങിയ ‘ഡെയ്ഞ്ചര്‍’ ആണ് സ്വാതിയുടെ ആദ്യ ചിത്രം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ