scorecardresearch
Latest News

ആ ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് സുബി; കല്യാണമായോ എന്ന് ആരാധകർ

പലരും ചിത്രങ്ങൾക്കു താഴെ സുബിയ്ക്ക് വിവാഹാശംസകൾ നേർന്നിട്ടുണ്ട്

Subi Suresh, Subi Suresh marriage, Subi Suresh wedding, Subi Suresh wedding news, Subi Suresh age

സിനിമകളിലൂടെയും സീരിയലുകളിലൂടെയും ഹാസ്യപരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് സുബി സുരേഷ്. സോഷ്യൽ മീഡിയയിലും സുബി ഏറെ സജീവമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയും സുബി വിശേഷങ്ങൾ ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്.

സുബി ഫേസ്ബുക്കിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുന്നുവെന്നാണ് ചിത്രങ്ങൾ പങ്കുവച്ച് സുബി കുറിക്കുന്നത്. സാരിയുടുത്ത് ആഭരണങ്ങളും മുല്ലപ്പൂവുമെല്ലാം അണിഞ്ഞ് അതിസുന്ദരിയായ സുബിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. പാതിമറഞ്ഞുനിൽക്കുന്ന ഒരാളെയും ചിത്രത്തിൽ കാണാം. സുബി വിവാഹിതയാവുകയാണോ എന്നാണ് ചിത്രങ്ങൾക്ക് താഴെ ആരാധകർ കമന്റ് ചെയ്യുന്നത്. ചിലർ വിവാഹാശംസകൾ നേർന്നിട്ടുമുണ്ട് ചിത്രത്തിനു താഴെ. എന്നാൽ ഇതൊരു ഫോട്ടോഷൂട്ടിനിടെ പകർത്തിയ ചിത്രങ്ങളാണെന്നാണ് ലഭിക്കുന്ന സൂചന.

‘സുബി ചേച്ചി ആയതോണ്ട് ഇതെന്തോ തമാശ ആവാനാണ് സാധ്യത’ എന്നാണ് ഒരു കമന്റ്. എന്തായാലും ചിത്രങ്ങൾ ഇതിനകം ശ്രദ്ധ നേടികഴിഞ്ഞു.

എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയാണ് സുബി. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കലാരംഗത്ത് സജീവമായിരുന്നു സുബി. ബ്രേക്ക് ഡാൻസായിരുന്നു സുബിയുടെ പ്രധാന ഐറ്റം. പിന്നീട് മിനിസ്ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു. ഏഷ്യാനെറ്റിലെ ‘സിനിമാല’ എന്ന കോമഡി പരമ്പരയാണ് സുബിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്. രാജസേനൻ സംവിധാനം ചെയ്ത ‘കനക സിംഹാസനം’ എന്ന ചിത്രത്തിലൂടെയായിരുന്നു സുബിയുടെ സിനിമാ അരങ്ങേറ്റം. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ എന്നു തുടങ്ങി ഇരുപതിലധികം സിനിമകളിൽ സുബി ഇതിനകം അഭിനയിച്ചിട്ടുണ്ട്. സൂര്യ ടിവിയിൽ സുബി അവതരിപ്പിച്ച ‘കുട്ടിപ്പട്ടാളം’ എന്ന കൊച്ചുകുട്ടികൾക്കുള്ള ഷോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

പൊതുവെ സ്ത്രീകൾ അധികം ശോഭിക്കാത്ത മിമിക്രി, ഹാസ്യരംഗത്തും ഏറെ ശ്രദ്ധ നേടാൻ സുബിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോമഡി സ്കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സുബി നേടിയ പ്രേക്ഷകപ്രീതി ചെറുതല്ല.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Subi suresh shares photos in wedding dress fans asks about marriage