Latest News

ഈ ചിത്രങ്ങൾ തമ്മിൽ സാമ്യമുണ്ടോയെന്ന് സുബി; ഒരമ്മ പെറ്റ അളിയൻമാരല്ലേയെന്ന് ആരാധകർ

ഇത് വിക്രം ഏലിയാസ്, ജാക്സൺ ഏലിയാസ് സുബി അല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്

Subi Suresh, salim kumar, Subi Suresh covid 19, Subi Suresh covid experience, Subi Suresh video, Subi Suresh photos, Subi Suresh youtube Channel, സുബി സുരേഷ്, Indian express malayalam, IE malayalam

സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് സുബി സുരേഷ്. സോഷ്യൽ മീഡിയയിലും സുബി ഏറെ സജീവമാണ്. സുബി പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. ‘ചതിക്കാത്ത ചന്തു’ എന്ന ചിത്രത്തിലെ സലിം കുമാർ അവതരിപ്പിച്ച ഡാൻസ് മാസ്റ്റർ വിക്രം എന്ന കഥാപാത്രം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ആ കഥാപാത്രത്തിനോട് സാമ്യമുള്ള ഒരു ചിത്രമാണ് സുബി ഇപ്പോൾ പങ്കു വയ്ക്കുന്നത്.

ഈ ചിത്രങ്ങൾ തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ എന്നാണ് സുബി ചോദിക്കുന്നത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇത് വിക്രം ഏലിയാസ്, ജാക്സൺ ഏലിയാസ് സുബി അല്ലയോ?, എത്ര മറച്ചു വെക്കാൻ ശ്രമിച്ചാലും കാലം തെളിയിക്കുക തന്നെ ചെയ്യും, സലീം കുമാറിന്റെ അനിയത്തി ആണല്ലേ?, ഒരമ്മ പെറ്റ അളിയൻമാരാണെന്നെപറയൂ എന്നിങ്ങനെ പോവുന്നു കമന്റുകൾ.

എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയാണ് സുബി. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കലാരംഗത്ത് സജീവമായിരുന്നു സുബി. ബ്രേക്ക് ഡാൻസായിരുന്നു സുബിയുടെ പ്രധാന ഐറ്റം. പിന്നീട് മിനിസ്ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു. ഏഷ്യാനെറ്റിലെ ‘സിനിമാല’ എന്ന കോമഡി പരമ്പരയാണ് സുബിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്. രാജസേനൻ സംവിധാനം ചെയ്ത ‘കനക സിംഹാസനം’ എന്ന ചിത്രത്തിലൂടെയായിരുന്നു സുബിയുടെ സിനിമാ അരങ്ങേറ്റം. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ എന്നു തുടങ്ങി ഇരുപതിലധികം സിനിമകളിൽ സുബി ഇതിനകം അഭിനയിച്ചിട്ടുണ്ട്. സൂര്യ ടിവിയിൽ സുബി അവതരിപ്പിച്ച ‘കുട്ടിപ്പട്ടാളം’ എന്ന കൊച്ചുകുട്ടികൾക്കുള്ള ഷോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

പൊതുവെ സ്ത്രീകൾ അധികം ശോഭിക്കാത്ത മിമിക്രി, ഹാസ്യരംഗത്തും ഏറെ ശ്രദ്ധ നേടാൻ സുബിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോമഡി സ്കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സുബി നേടിയ പ്രേക്ഷകപ്രീതി ചെറുതല്ല.

അടുത്തിടെ, കോവിഡ് ബാധിതയായ സുബി തന്റെ ക്വാറന്റൈൻകാല അനുഭവങ്ങൾ പങ്കുവച്ച വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.

Read more: ഇപ്പോള്‍ ചിരിക്കാം, പക്ഷേ അന്ന് ചിരി വന്നില്ല; കോവിഡ് അനുഭവം പറഞ്ഞു സുബി, വീഡിയോ‌

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Subi suresh shares funny photo viral

Next Story
എളുപ്പമല്ല ആ മാറ്റം: ജാന്മണി ദാസ്Jaanmani das, jaanmoni das, jaanmoni, jaanmanii makeup artist, makeup artist, make up
The moderation of comments is automated and not cleared manually by malayalam.indianexpress.com