സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് സുബി സുരേഷ്. പൊതുവെ സ്ത്രീകൾ അധികം ശോഭിക്കാത്ത മിമിക്രി, ഹാസ്യരംഗത്തും ഏറെ ശ്രദ്ധ നേടാൻ സുബിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോമഡി സ്കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സുബി നേടിയ പ്രേക്ഷകപ്രീതി ചെറുതല്ല. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാനും സുബി സമയം കണ്ടെത്താറുണ്ട്.

Read More: മേഘ്നയേയും ജൂനിയർ ചിരുവിനേയും കാണാനെത്തി നസ്രിയയും ഫഹദും

Read more: മമ്മൂക്കയുടെ തോട്ടത്തിൽ ഇത് വിളവെടുപ്പ് കാലം

സുബി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ, എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് സുബി കുറിക്കുന്നത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. “കടപ്പാട് എന്ന് എഴുതി കഷ്ടപ്പെട്ട് അതുണ്ടാക്കിയ ആളുടെ പേര് സൈഡിൽ എഴുതാമായിരുന്നു ചേച്ചി?” എന്നാണ് ഒരാളുടെ കമന്റ്. താൻ തന്നെയാണ് കർഷക എന്നാണ് സുബി ആ കമന്റിന് മറുപടി നൽകിയിരിക്കുന്നത്. “ഈ വർഷത്തെ കർഷകശ്രീ അവർഡ് നേടാനുള്ള പരിപാടി ആയിരിക്കും അല്ലെ?,” എന്നാണ് മറ്റൊരാളുടെ ചോദ്യം.

വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ

Posted by Subi Suresh on Saturday, October 24, 2020

നാലുവർഷം മുൻപാണ് എറണാകുളം വരാപ്പുഴയിൽ സുബി പുതിയ വീടുവെച്ചത്. കൃഷിയിൽ താൽപ്പര്യമുള്ള താരം വീടിന്റെ ടെറസിൽ പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. ലോക്ക്ഡൗൺ കാലത്ത് യൂട്യൂബ് ചാനലുമായും സജീവമാണ് സുബി.

എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയാണ് സുബി. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കലാരംഗത്ത് സജീവമായിരുന്നു സുബി. ബ്രേക്ക് ഡാൻസായിരുന്നു സുബിയുടെ പ്രധാന ഐറ്റം. പിന്നീട് മിനിസ്ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു. ഏഷ്യാനെറ്റിലെ ‘സിനിമാല’ എന്ന കോമഡി പരമ്പരയാണ് സുബിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്. രാജസേനൻ സംവിധാനം ചെയ്ത ‘കനക സിംഹാസനം’ എന്ന ചിത്രത്തിലൂടെയായിരുന്നു സുബിയുടെ സിനിമാ അരങ്ങേറ്റം. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ എന്നു തുടങ്ങി ഇരുപതിലധികം സിനിമകളിൽ സുബി ഇതിനകം അഭിനയിച്ചിട്ടുണ്ട്. സൂര്യ ടിവിയിൽ സുബി അവതരിപ്പിച്ച ‘കുട്ടിപ്പട്ടാളം’ എന്ന കൊച്ചുകുട്ടികൾക്കുള്ള ഷോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more: മമ്മൂട്ടിക്ക് പിന്നാലെ ജൈവ കൃഷിയുമായി മോഹൻലാൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook