നിരവധി കോമഡി സ്കിറ്റുകളിലൂടെയും അവതാരകയായും പ്രേക്ഷകരുടെ പ്രീതി നേടിയ നടിയാണ് സുബി സുരേഷ്. സുബിയെ പോലെ തന്നെ നെറ്റിസണ്സിനിടയില് വൈറലായൊരു താരമാണ് സന്തോഷ് പണ്ഡിറ്റ്. ഇരുവരും തമ്മിലുള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചിരി പടര്‍ത്തുന്നത്.
“ചേട്ടന്റെ ആറ്റിറ്റ്യൂടും എല്ലാം മനസിലായി. എന്നപ്പോലൊരാളെ കിട്ടിയാല്‍ ചേട്ടന് കല്യാണം കഴിക്കുമോ,” ഇതായിരുന്നു സന്തോഷിനോടുള്ള സുബിയുടെ ചോദ്യം. എന്റെ മനസില്‍ വളരെ അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടിയാണുള്ളതെന്നായിരുന്നു സന്തോഷിന്റെ മറുപടി. ഉത്തരം കേട്ട സുബിയാകട്ടെ അക്ഷരാര്‍ത്ഥത്തില്‍ നിശബ്ദയായിപ്പോയി.
“പണ്ഡിറ്റിനെ കല്ല്യാണം കഴിക്കാനോർത്തതാ, മച്ചാൻ കാലേൽ വാരി തറയിലടിച്ചു,” എന്ന ക്യാപ്ഷനോടെ സുബി തന്നെയാണ് വീഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. വീഡിയോയ്ക്ക് താഴെ സന്തോഷ് കമന്റും ചെയ്തിട്ടുണ്ട്. “അത് പിന്നെ..സുബി ജി എനിക്ക് സിസ്റ്റർ മാതിരി..അതാ അങ്ങനെ പറഞ്ഞെ,” സന്തോഷ് കുറിച്ചു.
Also Read: മുതലയുടെ വായിൽ നിന്ന് ഭാര്യയെ രക്ഷിക്കുന്ന ഭർത്താവ്; ചിത്രങ്ങളുമായി ചാക്കോച്ചൻ