ആക്ഷന്‍ രംഗങ്ങളിലെ സ്വതസിദ്ധമായ പ്രകടനങ്ങള്‍ കൂടിയാണ് തലൈവര്‍ രജനീകാന്തിനെ തമിഴ് മക്കളുടെ സ്റ്റൈല്‍മന്നനാക്കുന്നത്. രജനിയുടെ പുതിയ ചിത്രം കാലയിലെ സംഘട്ടന രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു നടക്കുന്നത്. രംഗങ്ങള്‍ ചോരുകയായിരുന്നു. ചുറ്റും തീ കത്തുന്ന, ഒരു ഗോഡൗണില്‍ കറുപ്പ് വസ്ത്രമണിഞ്ഞ് വില്ലനെ ചവിട്ടിത്തെറിപ്പിക്കുന്ന അണ്ണന്‍ ആരാധകരുടെ രോമാഞ്ചമാകുകയാണ്.

നിലവില്‍ രണ്ടു സിനിമകളുടെ തിരക്കിലാണ് രജനി. ശങ്കറിന്റെ 2.0യും രഞ്ജിത്തിന്റെ കാലയും. ജനുവരി 28ന് 2.0 തിയേറ്ററുകളില്‍ എത്തും എന്നായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് ഏപ്രിലിലേക്കു മാറ്റി. എന്നാല്‍ വീണ്ടും റിലീസ് മാറ്റിവച്ചു. കാല ഏപ്രില്‍ 27ന് റിലീസ് ചെയ്യുന്നതുകൊണ്ടാണ് 2.0 വീണ്ടും റിലീസ് തീയതി മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ നടനും രജനിയുടെ മരുമകനുമായ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കബാലിക്കു ശേഷം പാ രഞ്ജിത്തിനൊപ്പം രജനിയുടെ രണ്ടാമത്തെ ചിത്രമാണ് കാല. ഹുമ ഖുറേഷി, നാനാ പടേക്കര്‍, സാക്ഷി അഗര്‍വാള്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook