scorecardresearch
Latest News

ആരാധകന് കോവിഡ്; ഫോണിലൂടെ സുഖവിവരം അന്വേഷിച്ച് ചിമ്പു

ക്ഷമയോടെ കാത്തിരിക്കണമെന്നും ഈ പരീക്ഷണ സമയങ്ങളിൽ ആത്മവിശ്വാസം നഷ്ടപ്പെടരുതെന്നും ചിമ്പു തന്റെ ആരാധകനെ ഉപദേശിച്ചു

Simbu, ചിമ്പു, Tamil Actor, തമിഴ് നടൻ, wedding rumours, വിവാഹത്തെ കുറിച്ചുള്ള ഗോസിപ്പുകൾ, ചിമ്പു, ചിലമ്പരശൻ, തമിഴ് നടൻ ചിമ്പു, iemalayalam, ഐഇ മലയാളം

കോവിഡ് 19 പടർന്നു പിടിച്ച സാഹചര്യത്തിൽ മറ്റെല്ലാ സെലിബ്രിറ്റികളേയും പോലെ, നടൻ ചിമ്പുവും വീടിനുള്ളിൽ കഴിയുകയാണ്. തന്റെ പുതിയ ചിത്രം മാനാടിൽ അഭിനയിച്ചു വരുന്ന സമയത്താണ് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

അടുത്തിടെ എസ്‌ടി‌ആർ തന്റെ ആരാധകനായ സിംബു ആനന്ദനെ ഫോണിൽ വിളിച്ച് സംസാരിച്ചു. കടലൂരിലെ സിംബുവിന്റെ ഫാൻ ക്ലബ് പ്രസിഡന്റ് ആനന്ദൻ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഒരാഴ്ചയായി ആനന്ദൻ കടലൂരിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്.

വാർത്ത കേട്ട അറിഞ്ഞ ചിമ്പു നേരിട്ട് ആനന്ദനുമായി ഫോണിൽ സംസാരിക്കുകയും അദ്ദേഹത്തിന്റെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുകയും വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസിക്കുകയും ചെയ്തു.

ക്ഷമയോടെ കാത്തിരിക്കണമെന്നും ഈ പരീക്ഷണ സമയങ്ങളിൽ ആത്മവിശ്വാസം നഷ്ടപ്പെടരുതെന്നും ചിമ്പു തന്റെ ആരാധകനെ ഉപദേശിച്ചു. ആപത്ത് സംഭവിച്ച തന്റെ ആരാധകനെ വിളിച്ച് ക്ഷേമാന്വേഷണം നടത്തിയ ചിമ്പുവിന് സോഷ്യൽ മീഡിയയ്ക്ക് അകത്തും പുറത്തും അഭിനന്ദന പ്രവാഹമാണ്.

ചിമ്പു ഒരിക്കലും ആരാധകർക്ക് നന്ദി പറയാനുള്ള ഒരു അവസരവും നഷ്ടപ്പെടുത്താറില്ല. നിരവധി അഭിമുഖങ്ങളിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട് “എന്റെ ആരാധകരില്ലെങ്കിൽ ഞാൻ ഒന്നുമല്ല. എനിക്ക് സിനിമകളില്ലാത്തപ്പോഴും അവരുടെ നിരന്തരമായ സ്നേഹവും പിന്തുണയുമാണ് എന്നെ സമാധാനത്തോടെയും സംതൃപ്തിയോടെയും ജീവിക്കാൻ സഹായിച്ചത്.”

സുരേഷ് കാമാച്ചി നിർമ്മിക്കുന്ന സംവിധായകൻ വെങ്കട്ട് പ്രഭുവിന്റെ മാനാട് എന്ന ചിത്രത്തിന്റെ തിരക്കിലാണ് എസ്ടിആർ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Strs phone call brings cheer to coronavirus positive fan simbu anandan