scorecardresearch

ഒരു മിനിറ്റ് ഞാനിതൊന്ന് എടുത്തോട്ടേ; ശോഭനയുടെ വീഡിയോ ബോംബ് ചെയ്ത് ഭക്തർ

ശോഭനയുടെ ശ്രീരംഗപുര യാത്രയിൽ നിന്നുള്ള വീഡിയോ ആണ് വൈറലാവുന്നത്

ശോഭനയുടെ ശ്രീരംഗപുര യാത്രയിൽ നിന്നുള്ള വീഡിയോ ആണ് വൈറലാവുന്നത്

author-image
Entertainment Desk
New Update
Shobana | Shobana latest | Shobana funny video

Shobana at Sriranga Puram, Watch video

നൃത്തവും പ്രോഗ്രാമുകളും യാത്രകളുമൊക്കെയായി തിരക്കിലാണ് മലയാളികളുടെ പ്രിയനടി ശോഭന. യാത്രകളുടെ വിശേഷങ്ങളും യാത്രയ്ക്കിടെ കാണുന്ന മനോഹരമായ കാഴ്ചകളുമൊക്കെ വീഡിയോ രൂപത്തിൽ ശോഭന സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെയും പരിചയപ്പെടുത്താറുണ്ട്. താരത്തിന്റെ അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

ശ്രീരംഗപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ മനോഹരമായ ക്ഷേത്രം പരിചയപ്പെടുത്തുകയാണ് ശോഭന. ക്ഷേത്ര പരിസരത്തു നിന്നുള്ള ശോഭനയുടെ വീഡിയോയിലേക്ക് അതിഥി റോളിൽ വന്നുപോവുന്ന ചില അപരിചിത മുഖങ്ങളും കാണാം. ഫ്രെയിമിലേക്ക് കയറിവന്ന് അവർ കൈവീശുമ്പോൾ ചെറുചിരിയോടെയാണ് ശോഭന അവരെ സ്വാഗതം ചെയ്യുന്നത്.

മലയാളികൾക്ക് പകരക്കാരില്ലാത്ത നായികയാണ് ശോഭന. ഗ്രേസ്, അർപ്പണം എന്നീ വാക്കുകളുടെ പര്യായം. നൃത്തത്തിനു വേണ്ടിയാണ് ശോഭന ഇപ്പോൾ ജീവിതം മാറ്റി വച്ചിരിക്കുന്നത്. വല്ലപ്പോഴും വന്ന് ഒന്നോ രണ്ടോ സിനിമകൾ സമ്മാനിച്ച് വീണ്ടും നൃത്തലോകത്തേക്ക് തിരിച്ചു പോവും.

സിനിമാ നൃത്ത കുടുംബത്തില്‍ നിന്നാണ് ശോഭനയും വരുന്നത്. തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്നാണ് സിനിമയിലും പിന്നീട് നൃത്തത്തിലും ശോഭന എത്തിയത്. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് ശോഭന.

Advertisment

നൃത്തത്തെ ജീവശ്വാസം പോലെ ചേർത്തുനിർത്തുന്ന ശോഭന ഇടയ്ക്ക് തന്റെ ശിഷ്യർക്കൊപ്പമുള്ള പുതിയ നൃത്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യാനും മറക്കാറില്ല. ചെന്നൈയിൽ കലാർപ്പണ എന്ന പേരിൽ നൃത്തവിദ്യാലയം നടത്തുകയാണ് താരമിപ്പോൾ.

Shobana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: