വിനായക ചതുർത്ഥി ആഘോഷിച്ച് സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബറും. മുംബൈയിലെ പുതിയ താമസ സ്ഥലത്താണ് ഇരുവരും വിനായക ചതുർത്ഥി ആഘോഷിച്ചത്. ഇതിന്റെ വീഡിയോ സണ്ണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വിനായക ചതുർത്ഥി ആഘോഷിക്കേണ്ടതിന്റെ ആചാരങ്ങളെക്കുറിച്ചോ രീതികളെക്കുറിച്ചോ അറിയില്ലെന്നും പുതിയ സ്ഥലത്തേക്ക് താമസം മാറിയാണ് താനും ഭർത്താവും വിനായക ചതുർത്ഥി ആഘോഷിക്കുന്നതെന്നും സണ്ണി കുറിച്ചിട്ടുണ്ട്. ഒപ്പം എല്ലാവർക്കും വിനായക ചതുർത്ഥി ആശംസകളും താരം നേർന്നിട്ടുണ്ട്.
അമേരിക്കയിലെ ലൊസാഞ്ചൽസിൽ സണ്ണി ലിയോണിന് ബംഗ്ലാവുണ്ട്. തന്റെ 36-ാം ജന്മദിനത്തിലാണ് ഈ വീട് സണ്ണി വാങ്ങിയത്. ബിവേർലി ഹിൽസിൽനിന്നും 30 മിനിറ്റ് ഡ്രൈവ് ചെയ്താൽ സണ്ണിയുടെ ബെംഗ്ലാവിലെത്താം. പ്രശസ്ത ഹോളിവുഡ് സിനിമാ താരങ്ങളുടെ വീടുകളാൽ പ്രശസ്തമാണ് ഇവിടം. ബംഗ്ലാവിന്റെ ചിത്രങ്ങൾ സണ്ണി ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.
Our small little country style home on 1acre of land in the middle of the city 🙂 @DanielWeber99 @yofrankay Angie and our broker Spenser! pic.twitter.com/ruzI7X1j5A
— Sunny Leone (@SunnyLeone) May 17, 2017
തന്റെ ജീവിതം ആസ്പദമാക്കി സീ5 ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന കരന്‍ജിത്ത് കൗര്‍- ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ എന്ന പരമ്പരയുടെ തിരക്കിലാണ് സണ്ണി ലിയോൺ. ഏറ്റവും പുതിയ എപ്പിസോഡ് സണ്ണിയുടെ വിവാഹത്തെക്കുറിച്ചുളളതായിരുന്നു.