scorecardresearch

താര ബംഗ്ലാവിലെ തീൻമേശയുടെ വില പത്തു കോടിയോ?

ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവിന്റെ ദൃശ്യങ്ങൾ സോഷ്യ മീഡിയയിൽ വൈറലാവുകയാണ്.

Home, Ashneer Grover

അഷ്‌നീർ ഗ്രോവർ എന്ന പേര് മലയാളികൾക്ക് അത്ര സുപരിചിതമല്ലായിരിക്കും. എന്നാൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഇദ്ദേഹത്തിന്റെ ബംഗ്ലാവിന്റെ ദൃശ്യങ്ങൾ കാണാത്തർ കുറവാണ്. അതിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടത് പത്തു കോടി വില വരുന്ന തീൻമേശയെക്കുറിച്ചാണ്.ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവിന്റെ ദൃശ്യങ്ങൾ സോഷ്യ മീഡിയയിൽ വൈറലാവുകയാണ്.

പത്തു കൊടി വിലയുള്ള തീൻ മേശയെക്കുറിച്ചുള്ള വാർത്തകളോട് അഷ്‌നീർ പ്രതികരിക്കുകയും ചെയ്‌തു. “എന്റെ വീടിന് പത്തു കോടിയെന്നാണ് ഞാൻ വിചാരിച്ചിരുന്നത്, പക്ഷെ വാർത്തകളിൽ തീൻ മേശയ്ക്ക് മാത്രം തന്നെ പത്ത് കോടിയെന്നായി മാറി” അഷ്‌നീർ തമാശപൂർവം പറഞ്ഞു.

വീടിനകത്തേക്ക് തീൻ മേശ കൊണ്ടുവരാനായി ഒരു ഉന്തു വണ്ടി തന്നെ ഏർപ്പാടാക്കേണ്ടി വന്നെന്ന് അഷ്‌നീർ പറയുന്നു. ആഡംബരങ്ങളാൽ നിറഞ്ഞ വീടാണ് അഷ്‌നീറും ഭാര്യ മാധുരിയും ചേർന്ന് നിർമിച്ചിരിക്കുന്നത്. ഒരുപാട് വിധത്തിലുള്ള ആർട്ട് വർക്കുകളും ബംഗ്ലാവിലുണ്ട്.

ബംഗ്ലാവിലെ മറ്റൊരു പ്രത്യേകത എന്നത് വളരെ വ്യത്യ‌സ്‌നമായ ഫ്രിഡ്‌ജാണ്. ദമ്പതികൾ ഇതുവരെ സന്ദർശിച്ച രാജ്യങ്ങളേതൊക്കെയെന്ന് അതിൽ നിന്ന് മനസിലാക്കാം. ആർട്ട് വർക്കുകളാൽ നിറഞ്ഞ ബംഗ്ലാവ് വളരെ വിശാലവും മനോഹരവുമാണ്. ഷാർക് ടാങ്ക് എന്ന ടെലിവിഷൻ ഷോയുടെ വിധികർത്താക്കളിലൊരാളായിരുന്നു അഷ്‌നീർ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Step inside ashneer grover swanky delhi house famous dinning table