scorecardresearch
Latest News

വിരാട്-അനുഷ്ക ദമ്പതികളുടെ അലിബാഗിലെ അവധിക്കാല വസതിയുടെ ചിത്രങ്ങൾ

നാലു ബെഡ്റൂമുള്ള ഈ സ്ഥലത്തിന്റെ വില 10.5 കോടിക്കും 13 കോടിക്കും ഇടയിലാണെന്നാണ് റിപ്പോർട്ട്

വിരാട്-അനുഷ്ക ദമ്പതികളുടെ അലിബാഗിലെ അവധിക്കാല വസതിയുടെ ചിത്രങ്ങൾ

വിരാട് കോഹ്‌ലി-അനുഷ്ക ശർമ്മ ദമ്പതികളുടെ മുംബൈയിലെ അലിബാഗിലുള്ള വില്ലയുടെ ആദ്യ ചിത്രങ്ങൾ പുറത്ത്. വിരാടിന്റെയും അനുഷ്കയുടെയും അവധിക്കാല വസതിയാണ് ഈ ബംഗ്ലാവ്. 2020 ൽ കോവിഡ് ലോക്ക്ഡൗൺ സമയത്ത് ഇരുവരും മാസങ്ങളോളം ചെലവഴിച്ചത് ഇവിടെയാണ്.

നടൻ ഋത്വിക് റോഷന്റെ മുൻഭാര്യയായ സുസെയ്ൻ ഖാൻ ആണ് വില്ലയുടെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. നാലു ബെഡ്റൂമുള്ള ഈ സ്ഥലത്തിന്റെ വില 10.5 കോടിക്കും 13 കോടിക്കും ഇടയിലാണെന്നാണ് എക്കണോമിക് ടൈംസിന്റെ റിപ്പോർട്ട്. അലിബാഗിലെ ആവാസ് വില്ലേജിലാണ് ഈ വില്ലയുള്ളത്. നാല് ബെഡ്റൂമുകൾ, രണ്ട് കാർ ഗാരേജ്, നാലു ബാത്റൂം, ടെറസ്, ഔട്ട്ഡോർ ഡൈനിങ്, പ്രൈവറ്റ് പൂൾ, ധാരാളം ഔട്ട്ഡോർ ഓപ്പൺ സ്പേസ് എന്നിവയാണ് വില്ലയുടെ പ്രത്യേകതകൾ.

അനുഷ്കയും വിരാടും ചേർന്ന് 19.24 കോടി മൊത്തം വില വരുന്ന രണ്ടു വസ്തുക്കൾ അലിബാഗിൽ വാങ്ങിയതായി സെപ്റ്റംബറിൽ എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. മുംബൈയിലെ ജുഹുവിൽ പ്രതിമാസം 2.76 ലക്ഷം രൂപയ്ക്ക് വിരാടും അനുഷ്‌കയും ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 1,650 സ്ക്വയർ ഫീറ്റുള്ള ഫ്ലാറ്റിന് ഡെപ്പോസിറ്റായി 7.50 ലക്ഷം വിരാട് നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Step inside anushka sharma virat kohlis alibaug sanctuary