തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കും. സാംസ്‌കാരിക മന്ത്രി എകെ ബാലനായിരിക്കും പ്രഖ്യാപനം നടത്തുക. കുമാർ സാഹ്നിയാണ് ജൂറി ചെയര്‍മാന്‍. ശക്തമായ മത്സരമാണ് ഇത്തവണ നടക്കുന്നത്. കുട്ടികളുടെ നാല് ചിത്രങ്ങളടക്കം 104 സിനിമകളാണ് കുമാർ സാഹനിയുടെ നേതൃത്വത്തിലെ കമ്മിറ്റി പരിഗണിച്ചത്. അവസാന റൗണ്ടിലുള്ളത് 21 സിനിമകളാണ്.

മികച്ച നടന്‍, മികച്ച നടി എന്നീ വിഭാഗങ്ങളില്‍ ഇത്തവണ കനത്ത മത്സരമാണ് നടക്കുന്നത്. മോഹൻലാൽ, ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്, ജയസൂര്യ, ടൊവീനോ തോമസ് എന്നിവരാണ് മികച്ച നടനായി മത്സരിക്കുന്നത്. നടിമാരില്‍ ‘ആമി’യിലൂടെ മഞ്ജു വാര്യരും ‘കൂടെ’യിലൂടെ നസ്രിയയും ‘വരത്തനി’ലൂടെ ഐശ്വര്യ ലക്ഷ്മിയും മുന്നില്‍ നില്‍ക്കുമ്പോള്‍ ‘അരവിന്ദന്റെ അതിഥികൾ’, ‘എന്റെ ഉമ്മാന്റെ പേര്’ എന്നീ ചിത്രങ്ങളിലൂടെ ഉർവശിയും ‘ഓളി’ലൂടെ എസ്തറും മത്സര രംഗത്തുണ്ട്.

സക്കറിയയുടെ ‘സുഡാനി ഫ്രം നൈജീരിയ’ , ഷാജി എൻ.കരുണിന്റെ ‘ഓള്’, ടി.വി.ചന്ദ്രന്റെ ‘പെങ്ങളില’, പ്രജേഷ് സെൻ ‘ക്യാപ്റ്റൻ’, ശ്രീകുമാർ മേനോൻ ‘ഒടിയൻ’ തുടങ്ങി എട്ട് ചിത്രങ്ങൾ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള മത്സരത്തിലുണ്ട്. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ സംവിധനം ചെയ്ത ‘ആമി’യും ബീനാ പോൾ എഡിറ്റിങ്ങ് നിർവഹിച്ച ‘കാർബണും’ മൽസരത്തിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും അവയും പരിഗണിക്കുന്നുണ്ട്.

Kerala State Film Awards 2018: ‘കാർബണും’ ‘ആമി’യും മത്സരിക്കാതെയാകുമ്പോൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook