scorecardresearch

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിജയികൾ; ഒറ്റനോട്ടത്തിൽ

Kerala State Film Awards 2019: മികച്ച നടൻ സുരാജ് വെഞ്ഞാറമൂട്, മികച്ച നടി കനി കുസൃതി, മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിജയികൾ; ഒറ്റനോട്ടത്തിൽ

Kerala State Film Awards 2019: തിരുവനന്തപുരം: 2019 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മന്ത്രി എ.കെ.ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 119 സിനിമകളായിരുന്നു ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്

മികച്ച നടനുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമൂടും മികച്ച നടിയ്ക്കുള്ള പുരസ്കാരം കനി കുസൃതിയും നേടി. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളാണ് സുരാജിനെ അവാർഡിന് അർഹനാക്കിയത്. ‘ബിരിയാണി’ എന്ന ചിത്രത്തിലെ പ്രകടനമാണ് കനിയെ മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയാക്കിയത്.

മികച്ച സംവിധാകൻ ലിജോ ജോസ് പെല്ലിശ്ശേരി. ‘മൂത്തോൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് നിവിൻ പോളിയും ‘ഹെലൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് അന്നാ ബെന്നും ‘തൊട്ടപ്പനി’ലെ അഭിനയത്തിലൂടെ പ്രിയംവദയും പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.

Also Read: Kerala State Film Awards 2019: മികച്ച നടൻ സുരാജ് വെഞ്ഞാറമൂട്, മികച്ച നടി കനി കുസൃതി

2019 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഒറ്റനോട്ടത്തിൽ

മികച്ച ചിത്രം: വാസന്തി (റഹ്മാൻ ബ്രദേഴ്സ്)

മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിര (മനോജ് കാന)

മികച്ച നടന്‍: സുരാജ് വെഞ്ഞാറമൂട് (ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി)

മികച്ച നടി: കനി കുസൃതി (ബിരിയാണി)

മികച്ച സംവിധാകൻ: ലിജോ ജോസ് പെല്ലിശ്ശേരി

മികച്ച സ്വഭാവ നടന്‍: ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്സ്)

മികച്ച സ്വഭാവ നടി: സ്വാസിക (വാസന്തി)

മികച്ച ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ്

മികച്ച കഥാകൃത്ത്: ഷാഹുൽ അലി

മികച്ച തിരക്കഥാകൃത്ത്: റഹ്മാൻ ബ്രദേഴ്സ് (വാസന്തി)

മികച്ച ചിത്രസംയോജകൻ: കിരണ്‍ദാസ്

മികച്ച ശബ്ദമിശ്രണം: കണ്ണൻ ഗണപതി (ജെല്ലിക്കെട്ട്)

മികച്ച കുട്ടികളുടെ ചിത്രം: നാനി

മികച്ച ബാലതാരം (ആൺകുട്ടി): വാസുദേവ് സജീഷ് മാരാർ

മികച്ച ബാലതാരം (പെൺകുട്ടി): കാതറീൻ വിജി

മികച്ച നവാഗത സംവിധായകന്‍: രതീഷ് പൊതുവാൾ (ആൻഡ്രോയിഡ് കുഞ്ഞപ്പൻ)

മികച്ച ക്യാമറാമാൻ: പ്രതാപ് വി നായർ (ഇടം, കെഞ്ചിര)

മികച്ച ഗാനരചയിതാവ്: സുരേഷ് ഹരി

മികച്ച സംഗീതസംവിധായകന്‍: സുഷിൻ ശ്യാം (കുമ്പളങ്ങി നൈറ്റ്സ്)

പിന്നണി ഗായകന്‍: നജീം അർഷാദ് (കെട്ട്യോളാണ് മാലാഖ)

പിന്നണി ഗായിക: മധുശ്രീ നാരായണൻ

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പുരുഷൻ): വിനീത് (ലൂസിഫർ, മരക്കാർ)

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (സ്ത്രീ) – ശ്രുതി രാമചന്ദ്രം, കമല

മികച്ച പശ്ചാത്തലസംഗീതം- അജ്മൽ ഹസ്ബുള്ള (വൃത്താകൃതിയിലുള്ള ചതുരം)

മികച്ച എഡിറ്റിംഗ്- കിരൺ ദാസ്, ഇഷ്ക്

മികച്ച ശബ്ദ ഡിസൈൻ – ശ്രീശങ്കർ ഗോപിനാഥ്, വിഷ്ണു ഗോവിന്ദ് (ഉണ്ട, ഇഷ്ക്)

മികച്ച സിങ്ക് സൗണ്ട്- ഹരികുമാർ മാധവൻ നായർ, നാനി

മികച്ച നൃത്തസംവിധാനം- ബ്രിന്ദയും പ്രസന്ന സുജിത്തും (മരക്കാർ)

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് – രഞ്ജിത്ത് അമ്പാടി (ഹെലൻ)

മികച്ച കോസ്റ്റ്യൂം ഡിസൈനർ – അശോകൻ ആലപ്പുഴ (കെഞ്ചിര)

മികച്ച കലാസംവിധായകൻ – ജ്യോതിഷ് ശങ്കർ (കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയിഡ് കുഞ്ഞുപ്പൻ Ver 5.25)

പ്രത്യേക ജൂറി പരാമർശം : നിവിൻ പോളി (മൂത്തോൻ), അന്ന ബെൻ (ഹെലൻ), പ്രിയംവദ (തൊട്ടപ്പൻ)

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് (ചെയർമാൻ), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, ചിത്രസംയോജകനായ എൽ ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ, ഗായിക ലതിക, അഭിനേത്രി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ,ചലച്ചിത്ര അക്കാദമി സെക്രട്ടറി സിഅജോയ് (മെംബർ സെക്രട്ടറി) എന്നിവർ അടങ്ങുന്ന ജൂറിയാണ് ഇത്തവണത്തെ ചലച്ചിത്ര പുരസ്കാരങ്ങൾ നിശ്ചയിക്കുന്നത്.

Read more: അപ്രതീക്ഷിതമായ സന്തോഷമാണിത്, പുരസ്കാരനിറവിൽ വിനീത്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: State film awards live updates