Latest News

ടെലിഫിലിമിൽ അഭിനയിച്ചിരുന്ന കാലം; അറ്റത്ത് നിൽക്കുന്ന നീല ഷർട്ടിട്ട താരത്തെ മനസിലായോ

മാപ്പിളപ്പാട്ട് ഗായകനായ താജുദ്ദീൻ വടകരയാണ് ഈ പഴയ കാല ചിത്രം പങ്കുവച്ചത്

Jayasurya, Jayasurya old photos, thajudheen Vatakara,

ഒരുപാട് നാളത്തെ പരിശ്രമവും കഷ്ടപാടുകളുമാണ് നമ്മൾ ഇന്ന് കാണുന്ന നിലയിൽ പല നടന്മാരെയും എത്തിച്ചത്. മിമിക്രി രംഗത്തു നിന്നും സിനിമയിലെത്തി, മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ടു തവണ നേടിയ ജയസൂര്യയുടെ കഥയും അത്തരത്തിൽ ഉള്ളതാണ്. ഒന്ന് സിനിമയിൽ തലകാണിക്കാൻ ഒരുപാട് കഷ്ടപ്പെട്ട യുവാവിൽ നിന്നും ഇന്ന് കാണുന്ന ജയസൂര്യയായി മാറിയതിനു പിന്നിൽ ഈ നടന്റെ കഠിനപരിശ്രമം ഒന്നു മാത്രമാണ് ഉള്ളത്.

തൃപ്പൂണിത്തുറ സ്വദേശിയായ ജയസൂര്യ മിമിക്രിയിലൂടെയാണ് കലാരംഗത്ത് തുടക്കം കുറിച്ചത്. തുടർന്ന് ഏഷ്യാനെറ്റ് കേബിൾവിഷൻ ചാനലിൽ അവതാരകനായി. ‘ദോസ്ത്’ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം അവതരിപ്പിച്ച് സിനിമയിലെത്തി. ഇടയിൽ ടെലിഫിലിമുകളുടെയും ഭാഗമായി. പിന്നീട് ‘ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിലൂടെ നായകനായി. സൂപ്പർതാരചിത്രങ്ങൾക്കും പുതുമുഖ നായകന്മാരുടെ കടന്നുവരവിന് ഇടയിലും അഭിനയമികവു കൊണ്ട് തന്റേതായ ഒരു സമാന്തരപാത ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ നടൻ കൂടിയാണ് ജയസൂര്യ.

ഇന്ന് മലയാളസിനിമയിൽ തന്റേതായൊരു ഇടം ജയസൂര്യ ഉറപ്പിച്ചു കഴിഞ്ഞു. മികച്ച നടനുള്ള കേരളസർക്കാരിന്റെ പുരസ്കാരം രണ്ടാം തവണയും സ്വന്തമാക്കിയിരിക്കുകയാണ് ഈ നടൻ. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘വെള്ളം’ എന്ന സിനിമയിലെ ‘വെള്ളം മുരളി’ എന്ന കഥാപാത്രത്തിനാണ് രണ്ടാമത്പുരസ്കാരം ലഭിച്ചത്. ഫുട്ബോൾ താരം വിപി സത്യന്റെ കഥ പറഞ്ഞ ‘ക്യാപ്റ്റൻ’, അടിച്ചമർത്തപ്പെട്ട ട്രാൻസ്ജെൻഡർ ആളുകളുടെ ജീവിതകഥ പറയുന്ന ‘ഞാൻ മേരിക്കുട്ടി’ തുടങ്ങിയ ചിത്രങ്ങളാണ് 2018ൽ സംസ്ഥാന പുരസ്കാരത്തിന് അർഹനാക്കിയത്.

രണ്ടാം സംസ്ഥാന പുരസ്കാരത്തിന്റെ നിറവിൽ നിൽക്കുന്ന ജയസൂര്യയെ അഭിനന്ദിച്ചു കൊണ്ട് ഗായകനായ താജുദ്ദീൻ വടകരയാണ് ജയസൂര്യയുടെ ഈ പഴയ കാല ചിത്രം പങ്കുവച്ചത്.

“അഭിനന്ദനങ്ങൾ ജയസൂര്യ.വർഷങ്ങൾക്കു മുൻപ് ബ്രിജേഷ് തോടന്നൂരും വടകര പഴങ്കാവ് മെച്ചേരിയിൽ മൊയ്തുക്കയും ജയസൂര്യടൊത്തു എനിക്കും നൽകിയ ഒരു അവസരം, ജയസൂര്യ സിനിമയിലൊന്നും വേഷം ചെയ്യാത്തകാലത്തു ഒന്നിച്ചു അഭിനയിച്ച ആ ടെലിഫിലിമിലെ ഒരു രംഗം, അന്നും ഇന്നും ആ സ്നേഹത്തിലോ സൗഹൃദത്തിലോ ഒരു മാറ്റവും കാണിക്കാത്ത ജാടകളൊന്നും ഇല്ലാത്ത പ്രിയ സ്നേഹിതന് ഇനിയും വലിയ അംഗീകാരങ്ങൾ കിട്ടട്ടെയെന്നു പ്രാർത്ഥിക്കുന്നു” എന്നാണ് ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് താജുദ്ദീൻ കുറിച്ചത്.

Also Read: ഇതൊരു കൂട്ടായ്മയുടെ വിജയം: ജയസൂര്യ

വെള്ളത്തിലെ കഥാപാത്രം തന്നിലേക്ക് വലിയ ഭാഗ്യമാണെന്നാണ് ജയസൂര്യ അവാർഡ് പ്രഖ്യാപനത്തിനു ശേഷം പറഞ്ഞത്. “വെള്ളം യഥാർത്ഥത്തിലുള്ള, ഇന്ന് ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ കഥയാണ്. ഈ സിനിമ കണ്ടു കഴിയുമ്പോൾ ഒരാൾക്ക് ചിലപ്പോൾ അയാളെ തന്നെ സിനിമയിൽ കാണാൻ പറ്റും, അല്ലെങ്കിൽ അയാളുടെ സുഹൃത്തിനെയോ അയൽക്കാരനെയോ പരിചയത്തിലുള്ളവരെയോ ഓർമ വരും. അത്തരമൊരു കഥാപാത്രം എന്നിലേക്ക് വന്നതാണ് എന്നെ സംബന്ധിച്ച വലിയ ഭാഗ്യം,” ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിനോട് പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: State award winning malayalam actor old photo

Next Story
ഇത് നമ്മുടെ സ്വപ്നം; ചിരുവിന്റെ ജന്മദിനത്തിൽ സന്തോഷ വാർത്തയുമായി മേഘ്‌നMeghana Raj, Meghana Raj latest movie, Meghana Raj husband, Meghana Raj husband death, Meghana Raj child, Meghana raj pet dog, Meghana Chiranajeevi, Jr Chiru, Meghana Jr Chiru, മേഘ്ന രാജ്, indian express malayalam, IE malyalam
The moderation of comments is automated and not cleared manually by malayalam.indianexpress.com