/indian-express-malayalam/media/media_files/2026/01/01/varsha-ramesh-2026-01-01-23-27-46.jpg)
സോഷ്യല്‍ മീഡിയയിലെ മിന്നും താരമായ വര്‍ഷ ഇന്ന് അവതാരക, നടി എന്നീ നിലകളിലും ശ്രദ്ധേയയാണ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ പ്രോഗ്രാമിന്റെ അവതാരകയുടെ റോളിൽ എത്തിയതോടെയാണ് വർഷ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായത്. 2025ലെ തന്റെ നഷ്ടങ്ങളെയും നേട്ടങ്ങളെയും കുറിച്ച് വർഷ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
Also Read: Eko OTT: എക്കോ ഒടിടിയിലെത്തി, എവിടെ കാണാം?
2025ൽ ആഗ്രഹിച്ച ബിഎംഡബ്ല്യു സ്വന്തമാക്കി, മലയാളത്തിലെ ഏറ്റവും ടോപ് റിയാലിറ്റി ഷോയില്‍ വീണ്ടും അവതാരകയായി, അത്യാവശ്യം നന്നായി സമ്പാദിച്ചു. എന്നാൽ നേട്ടങ്ങൾക്കൊപ്പം തന്നെ വലിയ നഷ്ടങ്ങളും ഉണ്ടായ വർഷമാണ് 2025 എന്നാണ് വർഷ പറയുന്നത്. കരിയറിൽ ഉയർച്ചകൾ ഉണ്ടായപ്പോൾ, വ്യക്തിജീവിതത്തിൽ പല തകർച്ചകളും നേരിടേണ്ടി വന്നെന്നാണ് വർഷ തുറന്നു പറയുന്നത്. ജീവിതപങ്കാളിയുമായി അകലേണ്ടി വന്നെന്നും മാനസിക സമ്മർദ്ദത്തെത്തുടർന്ന് മരുന്ന് കഴിക്കേണ്ടി വന്നെന്നും വർഷ വെളിപ്പെടുത്തി.
വർഷയുടെ വാക്കുകളിങ്ങനെ:
പലരുടെയും വിഷൻ ബോർഡിന്റെയും മേശയുടെ അടിയിൽ നിന്ന് മുന്തിരിങ്ങ കഴിക്കുന്നതിന്റെയും മാനിഫെസ്റ്റേഷന്റെയും ദൃഢപ്രതിജ്ഞയുടെയും 2025ലെ നേട്ടങ്ങളുടെ ഫോട്ടോസിന്റെയും മറ്റു റീൽസിന്റെയും ഒക്കെ ഒരോരോ പോസ്റ്റുകൾ കണ്ട് ഇങ്ങനെ ഇരിക്കുകയായിരിക്കും നിങ്ങൾ. എന്നാൽ പിന്നെ നമുക്ക് ഒരു റിയാലിറ്റി ചെക്ക് നടത്തിയാലോ?
2025 വേറെ തന്നെ ഒരു വർഷമായിരുന്നു. ഈ വർഷം ഞാൻ ഒരു ബിഎംഡബ്ല്യു സ്വന്തമായി വാങ്ങിയ വർഷമാണ്. അതേ വർഷം തന്നെയാണ് എന്റെ റിലേഷൻഷിപ്പ് പൊട്ടി പാളീസായി എല്ലാം നഷ്ടപ്പെട്ട് വീണ്ടും വട്ടപൂജ്യം ആയത്. മലയാളത്തിലെ തന്നെ ഏറ്റവും ടോപ്പ് ടെലിവിഷൻ ഷോയില്‍ വീണ്ടും ആങ്കറായി ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന വർഷമാണിത്. ഈ വർഷം തന്നെയാണ് ഉത്കണ്ഠ, നെഞ്ചിടിപ്പ് കൂടുക, പാനിക് അറ്റാക്ക് തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ ഞാൻ കഴിച്ചുതുടങ്ങിയത്.
ഞാൻ അത്യാവശ്യം നന്നായി സമ്പാദിച്ച വർഷമായിരുന്നു ഇത്. പക്ഷേ ഈ വർഷം തന്നെയാണ് എന്റേതല്ലാത്ത കാരണത്താൽ എന്റെ തെറ്റുകൊണ്ടല്ലാതെ എന്റെ കയ്യിൽ നിന്ന് ഇഷ്ടംപോലെ പൈസ നഷ്ടപ്പെട്ട്, എന്താ പറയുക അക്ഷരാർഥത്തിൽ ചതിക്കപ്പെട്ട ഒരു വർഷം. ഞാൻ പൊതുവേ അങ്ങനെ ആരുമായും അധികം താരതമ്യം ചെയ്യാത്ത ഒരാളാണ്. പക്ഷേ ഈ വർഷമാണ് ഞാൻ എന്നെ മറ്റു പലരുമായി താരതമ്യം ചെയ്ത് പെട്ടു പോയത്.
Also Read: ആ സ്നേഹത്തിന് അതിർവരമ്പുകളില്ല; ബച്ചന്റെ കൊച്ചുമകന് ഫ്ലൈയിംഗ് കിസ്സ് നൽകി രേഖ
എനിക്ക് ആഗ്രഹമുള്ള എല്ലാ സാധനങ്ങളും വാങ്ങിയ ഒരു വർഷമാണിത്. ഞാൻ ഒരു നാലഞ്ച് രാജ്യങ്ങൾ യാത്ര ചെയ്തിട്ടുള്ള ഒരു വർഷമായിരുന്നു ഇത്. പക്ഷേ, ഇതൊക്കെ വാങ്ങി ഇത്രയും സ്ഥലത്തൊക്കെ പോയിട്ടും തിരിച്ചു ഞാൻ വന്നപ്പോൾ എന്റെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഒറ്റയ്ക്കായ ഒരു വർഷമായിരുന്നു. എന്താന്ന് വച്ചാൽ ഇത്രയ്ക്ക് ഒറ്റയ്ക്കാവാനും ഇത്രക്ക് ഇൻഡിപെൻഡന്റ് ആവാനും ഇത്രയ്ക്ക് സ്ട്രോങ്ങ് ആവാനും ഒന്നും സത്യം പറഞ്ഞാൽ എനിക്ക് ആഗ്രഹമില്ല. പക്ഷേ ഞാൻ ഇതൊക്കെ ആയി. രാത്രി ആവാൻ വേണ്ടി ഞാൻ കാത്തിരിക്കും. കാരണം എനിക്ക് പെട്ടെന്ന് ഉറങ്ങണം. രാവിലെ ആവുന്നത് എനിക്ക് ഇഷ്ടമില്ല. കാരണം എണീറ്റ് കഴിഞ്ഞാൽ അപ്പോൾ തുടങ്ങും എനിക്ക് നെഗറ്റീവ് ചിന്തകൾ. എനിക്ക് അപ്പോൾ തുടങ്ങും വിഷമങ്ങളും പ്രശ്നങ്ങളും. മാനസികമായി ആകെ സമ്മർദ്ദത്തിൽ ആകും.
ഉറങ്ങാൻ വേണ്ടി ഞാൻ കൊതിച്ചിട്ടുള്ള ഒരു വർഷമാണ് 2025. മുന്നോട്ട് ഓടുന്നവർക്കെ മാറ്റം ഉണ്ടാവുള്ളൂ. ചായാൻ ഒരു തണൽ ഉണ്ടാകുമ്പോൾ നമുക്ക് ക്ഷീണം ഉണ്ടാവും. പക്ഷേ എനിക്ക് തണലില്ല. അതുകൊണ്ട് ക്ഷീണം ഉണ്ടെങ്കിലും എനിക്ക് മുന്നോട്ട് പോയേ പറ്റൂ. നിങ്ങളുടെ പിന്തുണ വളരെ വലുതാണ്. എന്റെ കണ്ണ് തുറപ്പിച്ച വർഷമാണ്. മറ്റുള്ളവരുടെ ഫോട്ടോസും സ്റ്റോറീസും മാത്രം കണ്ട് അവരുടെയൊക്കെ ജീവിതം എമ്മാതിരി ജീവിതമാണ്. എന്റെ ജീവിതമൊക്കെ എന്ത് ഡാർക്ക് ആണെന്ന് ആലോചിച്ചുകൊണ്ടിരിക്കുന്ന നിങ്ങൾക്ക് വേണ്ടിയിട്ടാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്.
കാനഡയിൽ ജോലി ചെയ്യുന്ന അക്ഷയ് ആണ് വർഷയുടെ പങ്കാളി. രണ്ടു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.
വെറും വർഷ എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെയാണ് വർഷ ആദ്യം ശ്രദ്ധ നേടിയത്. രസകരമായ കണ്ടന്റുകളിലൂടെ ശ്രദ്ധ നേടിയ വർഷയെ തേടി കൂടുതൽ അവസരങ്ങൾ എത്തുകയായിരുന്നു. സമീപകാലത്ത് ബൊഗെയ്ൻവില്ല, ഗെറ്റ് സെറ്റ് ബേബി തുടങ്ങിയ ചിത്രങ്ങളിലും വർഷ വേഷമിട്ടിരുന്നു.
Also Read: ഇനിയും വളരാൻ അനുവദിക്കരുതെന്ന് ടൊവിനോ, മുട്ട വയ്‌ക്കേണ്ടി വരുമെന്ന് നസ്‌ലിൻ, സംവിധാനം ചെയ്യാൻ പൊക്കൂടെ എന്ന് സന്ദീപ്; യൂത്തന്മാരെ 'വിറപ്പിച്ച്' ബേസിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us